ഐടി മേഖലയിലേയ്ക്കും ചുവട് വച്ച് ലുലു ഗ്രൂപ്പ്; കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ വേരുകൾ ആഴത്തിലിറങ്ങുന്നു

കൊച്ചി: ലോകത്ത് എവിടേയുമുള്ള മലയാളികൾക്ക് അഭിമാനകരമായ വ്യവസായ ഗ്രൂപ്പാണ് ലുലു. തുടക്കത്തിൽ ഗൾഫിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലുലു ഗ്രൂപ്പ് ഇതിനോടകം തന്നെ കേരളം ഉൾപ്പെടേയുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും സജീവമാണ്. കേരളത്തിൽ തന്നെ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നു. കോഴിക്കോടേയും പാലക്കാടേയും ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറന്ന് പ്രവർത്തിക്കും.

Advertisements

ഹൈപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് പുറമെ കേരളത്തിൽ ഐടി മേഖലയിലേക്കും ലുലു ഗ്രൂപ്പ് ചുവട് വെക്കുകയാണ്. കൊച്ചിയിലെ സ്മാർട്ട് സിറ്റിയിൽ ലുലു ഗ്രൂപ്പ് പണിയുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി ഇരട്ട ടവറിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. ഏതാനും മിനുക്ക് പണികൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. 15000 കോടിയുടെ വമ്ബൻ പദ്ധതിയാണ് ലുലുവിന്റെ ഐടി ടവർ. 153 മീറ്റർ ഉയരത്തിലുള്ള ഈ കെട്ടിടത്തിന് കേരളത്തിന്റെ ഐടി മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുമെന്നാണ് ധനം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. ഇരട്ട ടവറുകൾക്ക് ഒക്യൂപെൻസി സർട്ടിഫിക്കറ്റിനുള്ള (ഛഇ) പ്രാരംഭ അനുമതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കമ്ബനികളുമായി ഉടൻ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചു തുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്ബനികളുമായി എഗ്രിമെന്റിലേർപ്പെട്ട് കഴിഞ്ഞാൽ ബാക്കി സൗകര്യങ്ങൾ അവരുടെ കൂടെ താൽപര്യം അനുസരിച്ച് ചെയ്തു കൊടുക്കും. ഇരട്ട ടവറുകൾക്ക് ആകെ 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ടെങ്കിലും 25.5 ലക്ഷം ചതുരശ്ര അടിയായിരിക്കും ലീസിന് നൽകുക. മൂന്ന് ലെവൽ കാർ പാർക്കിങിൽ ഒരേ സമയം 4250 ലേറെ കാറുകൾക്ക് പാർക്ക് ചെയ്യാൻ സാധിക്കും. ഇതിലെ 3000 കാറുകൾക്ക് റോബോട്ട് കാർപാർക്കിംഗ് സൗകര്യവും ലഭിക്കും. നവംബർ മാസത്തോടെ ലുലു ഇൻഫ്രാ ബിൽഡ് ഇരട്ട ടവറുകളുടെ ഉദ്ഘാടനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലുലു ഐ.ടി ഇൻഫ്രബിൽഡ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച കെട്ടിടത്തിന് ഇന്റർനാഷണൽ പ്രോപ്പർട്ടി കൺസൾട്ടന്റുമാർ എം എൻ സികളെല്ലാം മികച്ച അഭിപ്രായമാണ് നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ വർധിച്ച് വരുന്ന ഐടി പ്രൊഫഷണലുകൾക്കും ലുലു ടവർ ഏറെ സഹായകരമാകും. 2023 ലെ കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം ഐടി പ്രൊഫഷണലുകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു ലക്ഷത്തോളം പേർ മാത്രമാണ് കൊച്ചിയിൽ ജോലി ചെയ്യുന്നത്. കൊച്ചിയിലേക്ക് ബംഗളൂരുവിൽ നിന്നടക്കം കൂടുതൽ ഐടി പ്രൊഫഷണലുകൾ വരാൻ ലുലു ടവർ വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.