ചങ്ങനാശേരി : കേരളത്തിലെ തങ്ങളുടെ അഞ്ചാമത്തെ മാള്‍ ലുലു ഗ്രൂപ്പ് കോട്ടയത്ത് ആരംഭിക്കുന്നത് കഴിഞ്ഞ ഡിസംബർ 14 നാണ്. പാലക്കാട്, കോഴിക്കോട് മാളുകള്‍ക്ക് സമാനമായ രീതിയിലുള്ള മിനി മാളാണ് എംസി റോഡിന് സമീപം മണിപ്പുഴയില്‍ നിർമ്മിച്ചിരിക്കുന്നത്.ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ദിവസം മുതല്‍ തന്നെ വലിയ തിരക്കാണ് കോട്ടയം ലുലു മാളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.കോട്ടയം നിവാസികളെ സംബന്ധിച്ച് റീടെയില്‍ ഷോപ്പിങ് രംഗത്ത് പുത്തന്‍ അനുഭവമാണ് ലുലു മാള്‍ നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
യഥാർത്ഥ്യത്തില്‍ കോട്ടയത്തെ ആളുകളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള ഉത്പന്ന വിന്യാസങ്ങളാണ് ഹൈപ്പർ മാർക്കറ്റിലെ അടക്കം വലിയ തിരക്കിന് കാരണമായി മാറിയിരിക്കുന്നത്.വലിയ തിരക്ക് അനുഭവപ്പെടുമ്ബോഴും തിയേറ്റർ ഇല്ല എന്നുള്ളതാണ് കോട്ടയം ലുലുമാളിന്റെ ഒരു പോരായ്മായി ആളുകള്‍ പറയുന്നത്. അടുത്ത് തന്നെ മാളില്‍ തിയേറ്റവർ വരുമെന്ന രീതിയിലുള്ള സൂചനകളമുണ്ട്. ഇതേസമയം തന്നെയാണ് കോട്ടയം ജില്ലയില്‍ ലുലു മാളിനേക്കാള്‍ വലിയൊരു മാള്‍ വരാന്‍ പോകുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്. അതും തിയേറ്റർ അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളുമായാണ് പുതിയ മാള്‍ ആരംഭിക്കുന്നത്.ചങ്ങനാശ്ശേരിയില്‍ കെ ജി എ ഗ്രൂപ്പാണ് ജില്ലയിലെ ഏറ്റവും വലിയ മാള്‍ നിർമ്മിക്കുന്നത്. അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ക്രൗണ്‍ പ്ലാസ കൊച്ചിയുടെ ഉടമസ്ഥർ കൂടിയായ കെ ജി എ ഗ്രൂപ്പ് കോട്ടയത്തിനായി ഉഗ്രന്‍ മാള്‍ ഒരുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശേരി എസ്ബി കോളേജിന് സമീപം നിർമാണം പുരോഗമിക്കുന്ന മാളില്‍ കണ്‍വെൻഷൻ സെൻ്റർ, 5 സ്ക്രീൻ മള്‍ട്ടിപ്ലക്സ് തിയറ്റർ, 60 മുറികളുള്ള ഹോട്ടല്‍ സൗകര്യവും ഉണ്ടായിരിക്കുമെന്നാണ് കെ ജി എ ഗ്രൂപ്പ് വ്യക്തമാക്കുന്നത്.മികച്ച രീതിയിലുള്ള ഹൈപ്പർമാർക്കറ്റും കെ ജി എ മാളില്‍ ഉണ്ടായിരിക്കും. ഒരു പക്ഷെ ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് തന്നെ ചങ്ങനാശ്ശേരി മാളില്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അടുത്തിടെ തൃശൂരില്‍ ആരംഭിച്ച ഹൈലൈറ്റ് മാളില്‍ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നിരുന്നു. സമാനമായ രീതിയിലുള്ള സഹകരണം കെ ജി എ ഗ്രൂപ്പുമായും ഉണ്ടായേക്കും.ഫുഡ് കോർട്ടില്‍ ഒരേസമയം 800 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കും.
ആയിരത്തില്‍ അധികം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് കണ്‍വന്‍ഷന്‍ സെന്റർ. കോർപ്പറേറ്റ് മീറ്റിംഗുകളും ബിസിനസ് ഇവൻ്റുകളും സംഘടിപ്പിക്കാവുന്നു ബാങ്ക്വറ്റ് ഹാളും മാളില്‍ ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ ആയിരത്തിലേറെ വാഹനങ്ങള്‍ക്ക് പാർക്കിങ് ചെയ്യാനുള്ള സൗകര്യവും മാളില്‍ ഒരുക്കും.മാളിന്റെ നിർമ്മാണം അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാള്‍ വരുന്നതോടെ നിരവധി പേർക്ക് ജോലി ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ പുതിയ സംരഭത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ആളുകള്‍. ‘നാടിൻ്റെ വികസനത്തിനും യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും ഉതകുന്ന ഏത് സ്ഥാപനവും നമ്മുടെ നാട്ടില്‍ വരട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
മതമോ, വർഗീയതയോ ഇതില്‍ കലർത്തരുത്’ എന്നാണ് കെ ജി എ മാള്‍ വരുന്നതെന്ന വാർത്തയോട് ഒരാള്‍ പ്രതികരിച്ചത്.ഇത് തിരുവല്ല ആസ്ഥാനമായ കെജിഎ ഗ്രൂപ്പിന്റെ സംരഭമാണ്. തിരുവല്ലയിലും ഇവരുടെ ഒരു വലിയ മാള്‍ തുടക്ക ഘട്ടത്തിലാണ്. ഇവിടെ തന്നെ ഇവരുടെ ഹോട്ടല്‍ അടക്കമുള്ളവ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. കെജിഎ കോംപ്ലക്‌സ്, ഹോട്ടല്‍ എലൈറ്റ് ഇൻ്റർകോണ്ടിനെൻ്റല്‍ എന്നിവയാണ് തിരുവല്ലയിലെ ഇവരുടെ പ്രധാന സംരഭങ്ങളെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.ലുലുമാളിന്റെ ഗുണനിലവാരം ഒന്ന് വേറേതന്നെ. അടുക്കുംചിട്ടയും, വൃത്തി, ജോലിക്കാരുടെ ഇടപെടല്‍, സാധനങ്ങളുടെ നിലവാരം- എല്ലാം മറ്റേതൊരു മാളിനേക്കാളും മികവുറ്റത് തന്നെ. അതുപോലുള്ള ഒരു ഷോപ്പിങ് പുതിയ മാളിനും നല്‍കാന്‍ സാധിക്കട്ടെ. എന്ന് ആശംസിക്കുന്നവരുമുണ്ട്.