കോട്ടയം: അക്ഷരങ്ങളുടെയും കായലുകളുടെയും നാടായ കോട്ടയത്ത് ലുലുമാളും. മധ്യകേരളത്തിലെ രണ്ടാമത്തെ ലുലുമാളും തുറന്നു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോറൂമാണ് കോട്ടയം മണിപ്പുഴയില്‍ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തത്. എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ മുഖ്യാതിഥികളായി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗണ്‍സിലർ ഷീന ബിനു, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ് എന്നിവരും ചടങ്ങിനെത്തി. വൈകിട്ട് 4 മുതല്‍ പൊതുജനങ്ങള്‍ക്കു മാളിലേക്ക് പ്രവേശനം അനുവദിച്ചു. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാള്‍ പണിതത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട്, കോഴിക്കോട് എന്നിവക്ക് സമാനമായ മാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്‌ട് എന്നിവയാണ് മാളിന്റെ മുഖ്യ ആകർഷണങ്ങള്‍. ഇത് കൂടാതെ വിവിധയിനം ബ്രാൻഡുകള്‍, ഫുഡ് കോർട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും മാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാവുന്ന മള്‍ട്ടി ലെവല്‍ പാർക്കിംഗ് മാളിലുണ്ട്.