കൊച്ചി : സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജനുവരിയില്‍ ചെലവഴിച്ച തുക 24നകം അനുവദിക്കുമെന്ന് സർക്കാർ ഹൈക്കോടതിയില്‍.ആവശ്യമായ രേഖകള്‍ സമർപ്പിക്കുന്ന മുറയ്ക്ക് ഈ തുക അധ്യാപകർക്ക് കൈമാറും.
പദ്ധതിക്കായി സ്കൂളുകളിലെ പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കുക, സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ കൃത്യമായ ചെലവ് നിശ്ചയിച്ച് തുക മുൻകൂർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവരടക്കം നല്‍കിയ ഹർജികളിലാണ് സർക്കാരിന്‍റെ വിശദീകരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുക കൃത്യമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തരുതെന്നു നിർദേശിച്ച ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് സർക്കാരിന്‍റെ വിശദീകരണം രേഖപ്പെടുത്തി. ഹർജി 26 ന് വീണ്ടും പരിഗണിക്കും.