പത്തനംതിട്ട: 73 വയസ്സുള്ള ഗവർണർ പേരക്കുട്ടികളോട് ഏറ്റുമുട്ടുന്നത് പോലെ എസ്എഫ്ഐക്കാരോട് ഏറ്റുമുട്ടുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. ഒരു നിലവാരമില്ലാത്ത ഗവർണർ പേക്കൂത്ത് കാണിക്കുകയാണ്. തെരുവിൽ ഇത് അങ്ങേയറ്റം പരിഹാസ്യമാണെന്നും, ബിജെപി അധ്യക്ഷന്റെ കാര്യസ്ഥനാണ് ഗവർണറെന്ന് എംബി രാജേഷ് പറഞ്ഞു.
കടപരിധി വെട്ടിക്കുറച്ചത് കേന്ദ്രം പുനസ്ഥാപിച്ചത് നവ കേരളസദസ് കാരണമാണ്. യുഡിഎഫ് എംപിമാർ എട്ടുകാലി മമ്മൂഞ്ഞമാരാണെന്നും എം ബി രാജേഷ് പറഞ്ഞു. നിർമ്മല സീതാരാമൻ കേരളത്തെ കുറിച്ചുള്ള അവഗണനയെക്കുറിച്ച് തുറന്നു പറയാൻ കാരണം നവ കേരള സദസ്സാണ്. ഗവൺമെന്റ് സ്പോൺസേർഡ് സംരക്ഷണത്തിലാണ് ഗവർണറെന്ന് മന്ത്രി പി. രാജീവും പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാർ ഒരുക്കിയ ബെൻസ് കാറടക്കം അത്യാധുനിക സൗകര്യങ്ങളാണ് ഗവർണർക്കുള്ളത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന്റെ കടമ നിർവഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അല്ല ഗവർണർക്ക് ചാൻസലർ ചുമതല നൽകിയത്. ബിജെപിക്ക് വേണ്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. സാമാന്യ ബോധമുള്ള ഒരു മനുഷ്യനും ഗവർണർ ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വണ്ടിക്ക് മുന്നിൽ ചാടുന്ന ആളെ എന്തിനാണ് പിടിച്ചുമാറ്റുന്നതാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി ചാകണമെന്നാണ് സുധാകരൻ ആഗ്രഹിക്കുന്നത്. കേരള വിരുദ്ധ മുന്നണി ആരിഫ് മുഹമ്മദ് ഖാന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.