ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് മൂന്നുവരെ കോട്ടയത്തു നടക്കുന്ന മഹമാത്മാ ഗാന്ധി സര്‍വകലാശാലാ കലോത്സവത്തിന്റെ സംഘാടക സമിതി രൂപികരിച്ചു. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന് ചെയര്‍മാനായ സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനര്‍ മെല്ബിന് ജോസഫാണ്. വൈസ് ചെയര്മാന്മാര്, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കു പുറമെ സര്‍വകലാശാലാ വൈസ് ചാന്‍ലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉള്‍പ്പെടെ 251 അംഗങ്ങളുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ യൂണിയന് ചെയര്‍പേഴ്സണ്‍ രാഹുല്‍ മോന് രാജന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. ബിജു തോമസ്, ഡോ. ബിജു പുഷ്പന്, ഡോ. കെ.വി. സുധാകരന്, ഡി.എസ്.എസ്. ഡയറക്ടര്‍ ഏബ്രഹാം കെ. സാമുവല്‍, സര്‍വകലാശാലാ യൂണിയന് ജനല്‍ സെക്രട്ടറി അജിന് തോമസ് എന്നിവര്‍ സംസാരിച്ചു.