സാങ്കേതിക തകരാറിന് കേസ് ; ഇത് കേരളമാണോ ഉത്തരകൊറിയ ആണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെ: എം.എം ഹസ്സൻ.

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി
ഉമ്മൻചാണ്ടി അനുസ്മരണ യോ​ഗത്തിൽ മൈക്ക് തകരാറിലായ സംഭവത്തിൽ കേസെടുത്തത് താൻ അറിഞ്ഞത് വാർത്തയിലൂടെയാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും പരിപാടിയുടെ മുഖ്യ സംഘാടകനുമായിരുന്ന എം.എം ഹസ്സൻ. സാങ്കേതിക തകരാറിന് കേസെടുത്തെന്ന് കേട്ടപ്പോൾ അദ്ഭുതം തോന്നിയെന്നും, ഇത് കേരളമാണോ ഉത്തരകൊറിയ ആണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും എം.എം ഹസ്സൻ പ്രതികരിച്ചു.

Advertisements

ആര് കേസെടുത്തു, എന്തിന് കേസെടുത്തു എന്നറിയില്ല. രാഹുൽ​ ഗാന്ധിയടക്കമുള്ളവർ പങ്കെടുക്കുന്ന പരിപാടികളിലും രഞ്ജിത്തിന്റെ മൈക്കാണ് ഉപയോ​ഗിക്കുന്നത്. ഹൗളിം​ഗ് ഉണ്ടായത് ഒരു സാങ്കേതിക തകരാറാണെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മൈക്ക് തടസ്സപ്പെട്ട സംഭവത്തിൽ കേസെടുത്തതിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. സംഭവത്തിൽ ഒരു പരിശോധന മാത്രമാണ് നടക്കുന്നതെന്ന് പൊലിസ് പറയുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്റേറ്റിൽ പരിശോധനക്കയക്കാൻ കേസെടുക്കണം. അത് കൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പലതരത്തിലുളള അഭ്യൂഹങ്ങൾ വന്നപ്പോൾ പരിശോധിക്കാൻ പൊലിസ് തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.