തിരുവനന്തപുരം: ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ കേസിൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കറിന് മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി നിർദ്ദേശം. പുതുച്ചേരിയിലെ JIPMER ആശുപത്രിയില്‍ പരിശോധന നടത്താനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ പരിശോധനയില്‍ വിശ്വാസമില്ലെന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചത്.
ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന ആവശ്യമാണെന്ന് ഇഡി വാദിക്കുകയായിരുന്നു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ കാരണങ്ങളാൽ ചൂണ്ടിക്കാണിച്ച് എം ശിവശങ്കരൻ സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജാമ്യം നീട്ടി നൽകേണ്ട ആവശ്യം വരുന്നില്ലെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ ഒഴിവായി എന്നും ഇഡിയുടെ മുന്നിൽ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് പോകേണ്ടതുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജാമ്യം നീട്ടി നൽകണമെന്നും ആണ് ശിവശങ്കരന്റെ ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച് മെഡിക്കൽ പരിശോധനയുടെ ആവശ്യം ഉണ്ട് എന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു.