ചികിത്സയ്ക്കായി ഇടക്കാല ജാമ്യം വേണം ; ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് എം ശിവശങ്കര്‍

എറണാകുളം : ലൈഫ്‌മിഷൻ കോഴക്കേസില്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യാപേക്ഷ തള്ളിയ കീഴ്‌കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. ചികിത്സയ്ക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

Advertisements

നിലവില്‍ ശിവശങ്കറിന്‍റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോഴ ഇടപാടിലെ മുഖ്യ ആസൂത്രകൻ ശിവശങ്കറാണെന്നതടക്കമുള്ള ഇഡിയുടെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു നേരത്തെ കീഴ്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ സ്ഥിരം ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഇടക്കാല ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാൻ കോടതി നിര്‍ദേശിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുപ്രീംകോടതിയുടെ ഈ നിര്‍ദേശം ഉള്‍പെടുത്തിയായിരുന്നു ശിവശങ്കര്‍ കീഴ്‌കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ലൈഫ് മിഷൻ കോഴയിടപാടുമായി തനിക്ക് പങ്കില്ലെന്നായിരുന്നു ശിവശങ്കറിന്‍റെ വാദം. സ്ഥിരം ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം എം ശിവശങ്കറിനെ ഇ ഡി അറസ്‌റ്റ് ചെയ്‌തത്. ഒന്‍പത് ദിവസത്തെ ഇഡിയുടെ കസ്‌റ്റഡി കാലാവധിക്ക് ശേഷം കാക്കനാട് ജില്ല ജയിലില്‍ റിമാന്‍റില്‍ തുടരുകയാണ് ശിവശങ്കര്‍.

Hot Topics

Related Articles