“ആര്‍എസ്എസ് കാരന്‍റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേര് ; നീക്കത്തിനു പിന്നിൽ പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായത്” ; വിമർശനവുമായി എം വി ഗോവിന്ദന്‍

ദില്ലി: സിബിഎസ്ഇ സാമൂഹിക പാഠപുസ്തകത്തിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാനുള്ള ശുപാർശക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. ആര്‍എസ്എസ് കാരന്‍റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്നും, പുരാണങ്ങളെ ആര്‍എസ്എസ് നിർമ്മിത പുരാണങ്ങളാക്കി മാറ്റി, ഹിന്ദുത്വത്തിലേക്കും വർഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

സവർക്കറുടെ നിലപാടാണ് ഇത്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് ഈ നീക്കത്തിന് പിന്നിൽ. ശാസ്ത്രപരമായതും ചരിത്രപരമായതും കേന്ദ്രസര്‍ക്കാര്‍ മാറ്റി മറിക്കുന്നു. മഹാത്മാഗാന്ധിയുടെ വധം ആത്മഹത്യയാക്കി മാറ്റി. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭരണഘടനാപരമായി പേര് എന്താകണമെന്ന് അംബേദ്ക്കർ അടക്കം ചർച്ച ചെയ്താണ് തീരുമാനിച്ചത്. മുൻപ് പേര് മാറുന്നതിൽ സുപ്രീം കോടതി നിലപാട് തേടിയപ്പോൾ കേന്ദ്രം പേര് മാറില്ലെന്നാണ് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിഇആര്‍ടി സോഷ്യല്‍സയന്‍സ് പാനലിന്‍റെയാണ് വിവാദ ശുപാർശ. പ്ലസ്ടും വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളിൽ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എൻസിഇആർടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശുപാർശകളിൽ ഒന്നാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുക എന്നത്. അടുത്തവർഷം മുതൽ മാറ്റം നടപ്പാക്കാനാണ് ശുപാർശ. എന്നാൽ ശുപാർശയിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.