“ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധം; വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും”; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ദേശാഭിമാനി അഭിമുഖത്തിലാണ് എംവി ഗോവിന്ദന്‍റെ വിശദീകരണം. മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Advertisements

Hot Topics

Related Articles