മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കലും ഏറ്റുമാനൂർ നഗരസഭയും ചേർന്ന് പരിസ്ഥിതി ദിനാചരണം നടത്തി

കോട്ടയം: മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ ആന്റ് ടെക്‌നോളജിയും ഏറ്റുമാനൂർ നഗരസഭയും ചേർന്ന് പരിസ്ഥിതി ദിനാചരണം നടത്തി. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടിയറ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംങ് ഡയറക്ടർ ഹിൽഡ വർഗീസ്, നഗരസഭ സെക്രട്ടറി, കൗൺസിലർമാർ, മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles