മാൻ കാൻകോറിന് സിഐഐ ഭക്ഷ്യ സുരക്ഷാ അവാർഡ്

കൊച്ചി:കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ ഭക്ഷ്യസുരക്ഷാ അവാർഡ് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ മാൻ കാൻകോർ കരസ്ഥമാക്കി. ഭക്ഷ്യചേരുവകൾ, ഒലിയോറെസിൻ, ഭക്ഷ്യയെണ്ണ തുടങ്ങിയവയുടെ വൻകിട ഉത്പാദക വിഭാഗത്തിലാണ് മാൻ കാൻകോർ കമ്മൻഡേഷൻ സർട്ടിഫിക്കറ്റ് ഫോർ സിഗ്‌നിഫിക്കന്റ് അച്ചീവ്മെന്റ് ഇൻ ഫുഡ് സേഫ്റ്റി ബഹുമതിക്ക് അർഹരായത്.

Advertisements

കോവിഡ് മഹാമാരി കാരണം വെർച്വലായാണ് സിഐഐയുടെ അവാർഡിനായുള്ള വിലയിരുത്തലുകൾ നടന്നത്. ഭക്ഷ്യസുരക്ഷാ രംഗത്ത് ഏറെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് വിലയിരുത്തലുകൾ നടത്തിയത്. തുടർച്ചയായ രണ്ടാം തവണയും സിഐഐയുടെ ഭക്ഷ്യസുരക്ഷാ അവാർഡ് നേടാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് മാൻ കാൻകോർ സിഇഒയും ഡയറക്ടറുമായ ജീമോൻ കോര പറഞ്ഞു. ഉപഭോക്താക്കലിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2010-ലാണ് സിഐഐ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽഅവാർഡ് ഏർപ്പെടുത്തിയത്. 2011-ലെ പുതിയ ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തിൽ വന്നതോടെ അവാർഡിന്റെ പ്രസക്തി വർധിച്ചു.

Hot Topics

Related Articles