ചങ്ങനാശേരി: മാടപ്പള്ളി ക്ഷേത്രത്തിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പരിഹാരമായി. മാടപ്പള്ളി ക്ഷേത്രത്തിന് സമീപമായാണ് പൈപ്പ് പൊട്ടി ദിവസങ്ങളോളമായി വെള്ളം പാഴായിരുന്നത്.
ഇതേ തുടർന്നാണ് യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടംമ്പേരൂർ രംഗത്ത് എത്തിയത്. തുടർന്നു ഇദ്ദേഹം വാട്ടർ അതോറിറ്റി അധികൃതർക്ക് അടക്കം പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി അധികൃതർ ഇവിടെ പരിശോധന നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു പൈപ്പ് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇതേ തുടർന്നു വെള്ളം പാഴാകുന്നതിനു പരിഹാരമായിട്ടുണ്ട്. പ്രദേശത്തെ നൂറ്കണക്കിന് കുടുംബങ്ങളാണ് ഈ പൈപ്പ് ലൈനിൽ നിന്നുള്ള ജലം ഉപയോഗിച്ചിരുന്നത്.