മാടവനയിൽ ബസ് ബൈക്കിലിടിച്ചു മറിഞ്ഞ് അപകടം : ഇടുക്കി സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു 

കൊച്ചി : കൊച്ചി മാടവനയിൽ ബസ് മറിഞ്ഞു അപകടം. കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ്‌ മരിച്ചത്.ബസ് ബൈക്കിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു.ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിൽ യാത്രക്കാരായി ഉണ്ടായിരുന്നത് 42 പേരാണ്‌.പരിക്കേറ്റവരിൽ 7 യാത്രക്കാരുടെ നില തൃപ്തികരം. പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി പരിക്കേറ്റവരേ ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles