വാഷിംഗ്ടണ്‍: ഈ വർഷത്തെ മിസ് അമേരിക്ക പദവിയിലേക്കെത്തി യുഎസ് വ്യോമസേനയിലെ ഫൈറ്റർ പൈലറ്റ്. ഫ്ലോറിഡയിൽ നടന്ന മിസ് അമേരിക്ക മത്സരത്തിലാണ് 22 കാരിയായ മാഡിസൺ മാർഷ് കിരീടം നേടിയത്. ആദ്യമായാണ് അമേരിക്കയിൽ ഒരു സൈനിക ഓഫീസർ മിസ് അമേരിക്ക കിരീടം നേടുന്നത്. ഹാർവഡ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥി കൂടിയാണ് മാഡിസൺ മാർഷ്.
യുഎസ് വ്യോമസേനയിലെ സെക്കന്റ് ലഫ്റ്റനന്റാണ് മാഡിസൺ. ടെക്സാസ് സ്വദേശിയായ എല്ലി ബ്രൂക്സാണ് രണ്ടാം സ്ഥാനത്തെത്തിയത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ 51 മത്സരാർത്ഥികളെ പിന്തള്ളിയാണ് മാഡിസൺറെ നേട്ടം. ചോദ്യോത്തര റൌണ്ടിലെ മിന്നുന്ന പ്രകടനത്തോടെയാണ് മാഡിസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൈനിക പദവികൾക്കൊപ്പം തന്നെ സൌന്ദര്യ സങ്കൽപ്പങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കുറിച്ചായിരുന്നു ചോദ്യോത്തര റൌണ്ടിൽ മാഡിസണ്റെ പ്രതികരണം. 2023ലാണ് അമേരിക്കൻ വ്യോമ സേന അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ മാഡിസൺ കഴിഞ്ഞ വർഷം മിസ് കൊളറാഡോ പട്ടം നേടിയിരുന്നു.