ചെന്നൈ: കണ്ടെയ്നറുകളില്‍ കാലികളെ കൊണ്ടുപോകുന്നതില്‍ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളില്‍ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാലികള്‍ക്ക് കണ്ടെയ്നറിനുള്ളില്‍ കിടക്കാൻ മതിയായ സ്ഥലം നല്‍കണം.
കാലികല്‍ ഉണര്‍ന്നിരിക്കാൻ കണ്ണില്‍ മുളക് തേയ്ക്കുന്ത് അതിക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. കാലികളെ കണ്ടെയ്നറില്‍ കയറ്റുന്നതിന് മുമ്പ് വാഹനം വൃത്തിയാക്കണമെന്നും യാത്രയ്ക്ക് മുമ്പ് പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും മാര്‍ഗരേഖയില്‍ കോടതി വ്യക്തമാക്കി. യാത്രയിലുടനീളം കന്നുകാലികള്‍ക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണും നല്‍കണമെന്നും കോടതി മാര്‍ഗരേഖയില്‍ പറയുന്നു. കേരളത്തിലേക്ക് രണ്ട് ലോറികളില്‍ 98 കാലികളെ കൊണ്ടുവന്നതിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ഏജന്‍റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നടപടി.