കോത്തല എസ് എൻ പുരം ഗവ വി എച്ച് എസിലെ പൂർവവിദ്യാർത്ഥികൾ കാട് തെളിച്ചു കളിസ്ഥലമാക്കി പൂർവ്വ വിദ്യാർത്ഥികൾ

എസ് എൻ പുരം : ഗവണ്മെന്റ് വി എച്ച് എസ് എസ്സിലെ 1995 ബാച്ച് കൂട്ടായ്മയായ “ഒരു വട്ടം കൂടിയെൻ“,കാട് പിടിച്ച് ശോചനീയാവസ്ഥയിൽ കിടന്ന സ്കൂൾ ഗ്രൗണ്ട് വൃത്തിയാക്കി.ആവശ്യത്തിനുള്ള കളി സ്ഥലവും കളി ഉപകരണങ്ങളും ഉണ്ടെങ്കിലും ഒരാൾ പൊക്കത്തിൽ കാട് പിടിച്ച് കിടന്നതിനാൽ കുട്ടികൾക്ക് ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

Advertisements

ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി പൂർവ്വ വിദ്യാർത്ഥികളായ വിനോദ് ഇ എസ്, ബിനു മാർക്കോസ് എന്നിവരോട് ആവശ്യം പറയുകയും, അവർ തങ്ങളുടെ സഹപാഠികളായ
ദീപു കുര്യൻ,ജുബിൻ തോമസ്,സന്തോഷ്‌ വർഗീസ്,മെജോ സി ചിറപ്പുറം,മറിയാമ്മപി യു ,സൗമ്യ കെ,ജയ്നി എൻ പോൾ ,സുഷ കെ ദാസ് എന്നിവരുടെയും കൂടി സഹകരണത്തോടെ ഗ്രൗണ്ട് വൃത്തിയാക്കുകയും ചെയ്തു.

Hot Topics

Related Articles