കോട്ടയം: മംഗലപുരം പഞ്ചക്കലുവിൽ ഉരുൾപൊട്ടലിൽ മരിച്ചത് പള്ളിക്കത്തോട് സ്വദേശി. പള്ളിക്കത്തോട് ഓലിക്കപ്പറമ്പിൽ സന്തോഷ് (ബാബു-42) ആണ് മംഗലാപുരത്ത് ടാപ്പിംങ് ജോലിയ്ക്കിടെയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്. മരിച്ച ബാബുവിന്റെ മൃതദേഹം അടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കും. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാവും മൃതദേഹം നാട്ടിലെത്തിക്കുക. സംസ്‌കാരം പിന്നീട്.
ഭാര്യ : ചെട്ടികുളങ്ങര കുറ്റിക്കൽ കുടുംബാംഗം ശാന്തി
മക്കൾ – ആദർശ്, മേഘമോൾ
പിതാവ് – ശിവൻ, മാതാവ് – പരേതയായ മണി
Advertisements