മഹിളാ സാഹസ് യാത്രക്ക് കുറവിലങ്ങാട്ട് സ്വീകരണം നൽകി.

കുറവിലങ്ങാട്: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കുറവിലങ്ങാട്ട് സ്വീകരണം നൽകി. ആരോഗ്യ മേഖലയുടെ പരിപൂർണ്ണതകർച്ചയാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്നും ആരോഗ്യമന്ത്രിയുടെ രാജിയാണ് കേരള ജനത ആവശ്യപ്പെടുന്നതെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ പറഞ്ഞു. പെറ്റമ്മ പോലും മയക്കുമരുന്ന് ഉപയോഗി-ക്കുന്ന മകൻ്റെ കൈ കൊണ്ട് വധിക്കപ്പെടുന്ന ഈ കാലഘട്ടത്തിന് അറുതി വരുത്താൻ മഹിളാകോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് പ്രസിഡൻ്റ് ആവർത്തിച്ചു.

Advertisements

മഹിളാ സാഹസ് യാത്രയുടെ കുറവിലങ്ങാട് മണ്ഡലത്തിലെ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജെബി മേത്തർ, മണ്ഡലം പ്രസിഡന്റ് സിസിലി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം അഡ്വ. റ്റി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു മോൻസ് ജോസഫ് എം.എൽ.എ സന്ദേശം നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയമ്മ ബാബു. ജില്ലാപ്രസിഡൻ്റ് ബെറ്റി ടോജോ, ബ്ലോക്ക് പ്രസിഡന്റ് ശ്രീലേഖാ മണിലാൽ, പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ജോയിസ് അലക്‌സ്. ലതിക സാജു. ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പിള്ളി, മണ്‌ഡലം പ്രസിഡൻ്റ് ബിജു മൂലങ്കുഴ, ബേബി തൊണ്ടാംകുഴി, എം. എം ജോസഫ്, അഡ്വ. ജിൻസൺ ചെറുമല, ഉഷ എസ് കുമാർ, സിൽബി പ്രകാശ്, സുനിലകുമാരി, മേരി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles