ആലപ്പുഴ : ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഹാട്രിക്ക് നേട്ടവുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിത്തെക്കേതിൽ ചുണ്ടൻ ്‌സ്വന്തമാക്കി. ഒന്നാം ട്രാക്കിൽ ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളവും, രണ്ടാം ട്രാക്കിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട്ടിൽ തെക്കേതിലും, എൻസിഡിഎസ് ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും, പുന്നമടയുടെ വീയപുരവുമാണ് ഫൈനലിൽ മത്സരിച്ചത്. ഇഞ്ചോടിച്ച് പോരാട്ടത്തിനൊവിൽ ഫോട്ടോ ഫിനിഷിലാണ് വിജയിയെ പ്രഖ്യാപിച്ചത്. യുബിസി കൈനകരിയുടെ കാരിച്ചാൽ ചുണ്ടൽ ലൂസേഴ്‌സ് ഫെനലിൽ ഒന്നാം സ്ഥാനം തേടി. മൂന്നാം ലൂസേഴ്‌സ് ഫൈനലിൽ ജവഹർ തായങ്കരി ഒന്നാം സ്ഥാനം നേടി.
Advertisements