മുംബൈ : മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വോട്ടേഴ്സ് ലിസ്റ്റിൽ വൻ ക്രമേക്കേട് നടന്നുവെന്ന ആരോപണം വീണ്ടുമുയര്‍ത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെറും അഞ്ച് മാസം കൊണ്ട് മഹാരാഷ്ട്രയിൽ വോട്ടർ പട്ടികയിൽ ചേർത്തത് 32 ലക്ഷം പേരെയോ എന്ന് ചോദ്യം. മഹാരാഷ്ട്രയിൽ ആകെ വോട്ടര്‍മാരുടെ എണ്ണം 9.5 കോടിയാണെന്നിരിക്കേ 9.7 കോടി പേര്‍ വോട്ട് ചെയ്‌തെന്നാണ് കണക്കെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പിനും നിയമസഭ തിരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തില്‍ 32 ലക്ഷം പേരെ പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഇതേ തുടർന്ന് വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യത്തോട് കമ്മീഷന്‍ മുഖം തിരിച്ചിരിക്കുകയാണെന്നും കമ്മീഷന് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 2024ലെ മഹാരാഷ്ട്രയിലെ പ്രായപൂര്‍ത്തിയായവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലുള്ള ആളുകളുടെ എണ്ണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രമക്കേടിനുള്ള ഉദാഹരണമായി കാമാത്തി നിയമസഭ മണ്ഡലവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പുതിയ വോട്ടര്‍മാരുടെ എണ്ണമാണ് ഭൂരിപക്ഷം. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.