ആരാണ് … ആളെ മനസിലായില്ല , ഔദ്യോഗിക ഫോണിൽ വിളിക്കു ; ഉപമുഖ്യന്ത്രിയോട് മലയാളി ഐ പി എസ് ഉദ്യോഗസ്ഥ പറഞ്ഞ വാക്കുകൾ വൈറൽ

മുംബൈ : അനധികൃത മണല്‍മാഫിയയ്ക്ക് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാനായി വിളിച്ച മഹാരാഷ്ട്രാ ഉപമുഖ്യന്ത്രി അജിത് പവാറിനോട് ആളെ മനസിലായില്ലെന്നും ഓഫീഷ്യല്‍ ഫോണില്‍ വിളിക്കാനും ആവശ്യപ്പെട്ട് മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥ അജ്ഞനാ കൃഷ്ണന്‍.ഇരുവരുടെയും ഫോണ്‍ സംഭാഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍സിപിയാണ് ആരോപണവുമായി മുന്നോട്ട് വന്നത്. അതേസമയം സോലാപൂര്‍ റൂറല്‍ പോലീസാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisements

വീഡിയോയയില്‍ ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണയോട് അജിത് പവാർ സംസാരിക്കുന്നതും അനധികൃത മണല്‍ മാഫിയയ്ക്ക് എതിരെയുള്ള നടപടി നിർത്താൻ ആവശ്യപ്പെടുന്നതും കേള്‍ക്കാം. കർമ്മല തഹസില്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറായ അഞ്ജന കൃഷ്ണ, നിയമവിരുദ്ധ മണല്‍ ഖനനത്തിനെതിരെ നടപടിയെടുക്കാൻ പോലീസ് സംഘത്തോടൊപ്പം കുർദു ഗ്രാമത്തിലെത്തിയിരുന്നെന്നും ഈ സമയത്താണ് അജിത് പവാര്‍ വിളിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനധികൃത മണല്‍ കടത്ത് സംഘത്തിലുണ്ടായിരുന്ന ഒരു എന്‍സിപി അംഗം ഫോണില്‍ അജിത് പവാറുമായി ബന്ധപ്പെടുകയും ഇയാള്‍ പിന്നീട് ഫോണ്‍ അജ്ഞനയ്ക്ക് കൈമാറുകയുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. മണല്‍ കടത്തിനെതിരെ ഗ്രാമവാസികള്‍ പരാതി നല്‍കിയതെ തുടർന്നാണ് പോലീസ് സംഘം അന്വേഷണത്തിന് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

View this post on Instagram
A post shared by Brut India (@brut.india)

വീഡിയോയില്‍ വിളിക്കുന്നയാളെ മനസിലായില്ലെന്നും തന്‍റെ ഓഫീഷ്യല്‍ ഫോണിലേക്ക് വിളിക്കാനും അജ്ഞാ കൃഷ്ണ ആവശ്യപ്പെട്ടു. എന്നാല്‍, ‘നിങ്ങള്‍ എന്നോട് നേരിട്ട് വിളിക്കാൻ ആവശ്യപ്പെടുകയാണോ? ഞാൻ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും. നിങ്ങള്‍ക്ക് എന്നെ കാണണം, നിങ്ങളുടെ നമ്ബർ തരൂ, ഞാൻ നിങ്ങളെ വാട്ട്‌സ്‌ആപ്പില്‍ വിളിക്കാം, എന്‍റെ മുഖം നിങ്ങള്‍ക്ക് തിരിച്ചറിയാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? നിങ്ങളുടെ നമ്ബർ തരൂ, ഞാൻ നിങ്ങളെ വിളിക്കാം,’ എന്ന് പറഞ്ഞ് കൊണ്ട് അജിത് പവാര് ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയി. പിന്നാലെ സാമൂഹിക പ്രവർത്തകരും ആക്റ്റിവിസ്റ്റുകളും ഉപമുഖ്യന്ത്രി അജിത് പവാര്‍ അജ്ഞലി കൃഷ്മ ഐപിഎസിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. 2023 ബാച്ച്‌ ഐപിഎസ് ഓഫീസറാണ് മലയാളിയായ അജ്ഞന കൃഷ്ണ. നിലവലില്‍ അജ്ഞന കര്‍മ്മാലയിലെ ഡിഎസ്പിയായി സേവനം അനുഷ്ഠിക്കുന്നു.

Hot Topics

Related Articles