മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി; മുഖ്യമന്ത്രിക്ക് ഊർജം, നിയമം, ജുഡീഷ്യറി, പൊതുഭരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പുകള്‍; വകുപ്പ് വിഭജനം ഇങ്ങനെ

നാഗ്പുർ: മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആഭ്യന്തരവകുപ്പ് നിലനിർത്തി. ഊർജം, നിയമം, ജുഡീഷ്യറി, പൊതുഭരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പുകള്‍ ഫഡ്നവിസ് കൈകാര്യംചെയ്യുമെന്ന് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയ്ക്ക് നഗരവികസനം, ഭവനനിർമാണം, പൊതുമരാമത്ത് വകുപ്പുകളാണ് നല്‍കിയത്. മറ്റൊരു ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് എക്സൈസ്, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളും ലഭിച്ചു. നിയമസഭയുടെ ഒരാഴ്ച നീണ്ടുനിന്ന ശീതകാലസമ്മേളനം അവസാനിച്ചതിനുശേഷമാണ് വകുപ്പുകള്‍ അനുവദിച്ചത്.ഡിസംബർ 15-ന് 39 മന്ത്രിമാർ സത്യപ്രതിജ്ഞചെയ്തപ്പോള്‍ ഫഡ്നവിസും രണ്ട് ഉപമുഖ്യമന്ത്രിമാരും ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞചെയ്തിരുന്നു.

Advertisements

ബി.ജെ.പി., എൻ.സി.പി., ശിവസേന എന്നിവയുടെ മഹായുതി സഖ്യം നവംബർ 20-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 288 സീറ്റുകളില്‍ 230 സീറ്റുകള്‍ നേടി.ചന്ദ്രശേഖർ ബാവൻകുലെ (റവന്യു), രാധാകൃഷ്ണ വിഖെ പാട്ടീല്‍ (ജലവിഭവം-കൃഷ്ണ, ഗോദാവരി വാലി വികസന കോർപ്പറേഷൻ), ചന്ദ്രകാന്ത് പാട്ടീല്‍ (ഉന്നത, സാങ്കേതികവിദ്യാഭ്യാസം, പാർലമെന്ററി കാര്യങ്ങള്‍), ഗിരീഷ് മഹാജൻ എന്നിവയാണ് ബി.ജെ.പി. മന്ത്രിമാർക്കുള്ള പ്രധാന വകുപ്പുകള്‍.ഗണേഷ് നായിക്കിന് വനം. മംഗള്‍ പ്രഭാത് ലോധ നൈപുണി വികസനം, തൊഴില്‍, സംരംഭകത്വം, നവീകരണം. ജയകുമാർ റാവല്‍ മാർക്കറ്റിങ് ആൻഡ് പ്രോട്ടക്കോള്‍. പങ്കജ മുണ്ടെ പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, മൃഗസംരക്ഷണം, അതുല്‍ സേവ് പിന്നാക്ക സംരക്ഷണം, ക്ഷീരവികസനം, പുനരുപയോഗ ഊർജം എന്നിവ ലഭിച്ചു.അശോക് ഉയ്കെയ്ക്ക് ഗോത്രവികസനം, ആശിഷ് ഷെലാർ -ഐ.ടി, സാംസ്കാരികം, ശിവേന്ദ്രസിങ് ഭോസാലെ -പൊതുമരാമത്ത്‌എന്നിവ നല്‍കിയിട്ടുണ്ട്. ജയ്കുമാർ ഗോറിന് ഗ്രാമവികസനം, പഞ്ചായത്തീരാജ്, സഞ്ജയ് സാവ്കരെ ടെക്സ്റ്റൈല്‍സ്, നിതേഷ് റാണെ ഫിഷറീസ് ആൻഡ് പോർട്ട്സ്, ആകാശ് ഫണ്ട്കർ തൊഴില്‍ എന്നീ വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ‘


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവസേന മന്ത്രിമാരുടെ വകുപ്പുകള്‍ഗുലാബ്റാവു പാട്ടീല്‍ ജലവിതരണം, ശുചിത്വം, ദാദാജി ഭുസെ സ്കൂള്‍വിദ്യാഭ്യാസം, സഞ്ജയ് റാത്തോഡ് സോയില്‍ ആൻഡ് വാട്ടർ കണ്‍സർവേഷൻ, ഉദയ് സാമന്ത് ഇൻഡസ്ട്രീസ്, മറാഠി ഭാഷ, ശംഭുരാജ് ദേശായി ടൂറിസം, മൈനിങ്, മുൻ സൈനികരുടെ ക്ഷേമം, സഞ്ജയ് ഷിർസാത് സോഷ്യല്‍ ജസ്റ്റിസ്, പ്രതാപ് സർനായിക് ട്രാൻസ്പോർട്ട്, ഭാരത് ഗോഗവാലെ എംപ്ലോയ്മെന്റ് ഗാരന്റി, ഹോർട്ടികള്‍ച്ചർ, സാള്‍ട്ട് പാൻ ലാൻഡ്സ് ഡിവലപ്മെന്റ്, പ്രകാശ് അബിത്കർ പബ്ലിക് ഹെല്‍ത്ത് ആൻഡ് ഫാമിലി വെല്‍ഫെയർ.എൻ.സി.പി. മന്ത്രിമാരുടെ വകുപ്പുകള്‍ഹസൻ മുഷ്രിഫ് മെഡിക്കല്‍ വിദ്യാഭ്യാസം, ധനഞ്ജയ് മുണ്ടെ ഫുഡ് ആൻഡ് സിവില്‍ സപ്ലൈസ് ആൻഡ് കണ്‍സ്യൂമർ പ്രൊട്ടക്ഷൻ. ദത്താത്രേയ് ഭാർനെ സ്പോർട്സ്, യുവജനക്ഷേമം, ന്യൂനപക്ഷ വികസനം.

അദിതി തട്കരെ വനിത-ശിശു വികസനം. മണിക് റാവു കൊക്കാട്ടെ അഗ്രികള്‍ച്ചർ. നർഹാരി സിർവാളിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.മകരന്ദ് പാട്ടീലിന് ദുരിതാശ്വാസ പുനരധിവാസവും ബാബാസാഹേബ് പാട്ടീലിന് സഹകരണവും നല്‍കി. ധനകാര്യ, ആസൂത്രണ, കൃഷി, ദുരിതാശ്വാസ പുനരധിവാസം, നിയമം, ജുഡീഷ്യറി, തൊഴില്‍ എന്നീ വകുപ്പുകളാണ് ശിവസേനയുടെ ആശിഷ് ജയ്സ്വാളിന് നല്‍കിയിരിക്കുന്നത്.

നഗരവികസനം, ഗതാഗതം, സാമൂഹികനീതി, മെഡിക്കല്‍ വിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം എന്നീ വകുപ്പുകളാണ് ബി.ജെ.പി.യുടെ മാധുരി മിസാലിന് നല്‍കിയിരിക്കുന്നത്. ബി.ജെ.പി.യുടെ പങ്കജ് ഭോയാറിന് വീട് (ഗ്രാമീണ), സ്കൂള്‍വിദ്യാഭ്യാസം, സഹകരണം, ഖനനം എന്നിവ ലഭിച്ചു. പൊതുജനാരോഗ്യം, കുടുംബക്ഷേമം, ജലവിതരണം, ശുചിത്വം, ഊർജം, വനിതാ-ശിശു വികസനം, പൊതുമരാമത്ത് എന്നിവയാണ് ബി.ജെ.പി.യുടെ മേഘ്ന ബോർഡിക്കറിന് ലഭിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.