മുംബൈ: മഹാവികാസ് അഘാഡി സഖ്യം വിടാനുള്ള ശിവസേനയുടെ തീരുമാനം വൈകിപ്പോയെന്ന് വിമതനേതാവ് ഏക്നാഥ് ഷിൻഡെ.
വിമത എംഎൽഎമാർ മുംബൈയിൽ എത്തിയാൽ സഖ്യം വിടാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ സമവായ നീക്കം പരാജയപ്പെടുമെന്ന് ഷിൻഡെയുടെ പ്രതികരണത്തോടെ വ്യക്തമാവുകയാണ്.
അഘാഡി സഖ്യം വിടണമെന്നും ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നും ഷിൻഡെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഭാവി തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.
Advertisements