മുംബൈ: മഹാരാഷ്ട്രയിൽ നാളെ അവശ്വാസ പ്രമേയത്തിനു സുപ്രീം കോടതി അനുമതി നൽകയിനു തൊട്ടു പിന്നാലെ രാജി വച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്രയിലെ ശിവസേനയുടെ അനിഷേധ്യനായ നേതാവാണ് ഉദ്ധവ് താക്കറേ. മുഖ്യമന്ത്രി സ്ഥാനം കൂടാതെ ലെജിസ്ളേറ്റീവ് കൗൺസിൽ സ്ഥാനവും ഇദ്ദേഹം രാജി വച്ചിട്ടുണ്ട്. അധികാരത്തിന്റെ എല്ലാ പദവികളിൽ നിന്നും അദ്ദേഹം രാജി പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിന് സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ അനുവാദവും നൽകി. ഇതോടെ നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഗവർണറുടെ നീക്കങ്ങൾക്ക് കോടതി അനുമതി നൽകുകയായിരുന്നു. ഈ സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതോടെ മഹാരാഷ്ട്രയിൽ ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒരാഴ്ചയായി ശിവസേനയുടെ വിമത എം.എൽ.എമാരുടെ നേതൃത്വത്തിൽ അവിശ്വാസത്തിനു നടപടി ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഉദ്ധവിന്റെ രാജിയിലേയ്ക്കു കാര്യങ്ങൾ എത്തിയത്. ശിവസേനയുടെ 39 എം.എൽഎമാരാണ് കൂറുമാറിയിരിക്കുന്നത്. കോൺഗ്രസും എൻസിപിയും ശിവസേനയും നേതൃത്വത്തിൽ നടത്തിയിരുന്ന മഹാവികാസ് അഖാഡയ്ക്കാണ് ഇതോടെ തിരശീല വീണത്.