മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

മുംബൈ : മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാല്‍ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച്‌ കൊണ്ടായിരുന്നു ഏകനാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞ.

Advertisements

അപ്രതീക്ഷിത ട്വിസ്റ്റായിട്ടാണ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചത്. ഫഡ്നാവിസ് സര്‍ക്കാരിന്‍ന്‍റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിന്‍ഡേയുടെ സര്‍ക്കാരാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ പ്രഖ്യാപനം. ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്‍റെ ഭാഗമാകണമെന്ന് ദേശീയ നേതാവ് ജെ പി നദ്ദയാണ് ഫഡ്നാവിസിനോട് ആവശ്യപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടര വര്‍ഷക്കാലം നീണ്ടുനിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാരിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ധവ് രാജി വച്ചിട്ടും മഹാരാഷ്ട്രയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല. ഉദ്ധവിന്റെ എതിരാളിയായ ഷിന്‍ഡേയെ മുഖ്യമന്ത്രി പദവിയിലെത്തിച്ചാണ് ബിജെപി തിരിച്ചടിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെന്ന് ഏകനാഥ്‌ ഷിന്‍ഡേ പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിന്‍ഡേ പറഞ്ഞു.1980 ല്‍ ശിവസേനയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏകനാഥ്‌ ഷിന്‍ഡേ 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഉദ്ദവ് സര്‍ക്കാരിന്‍റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ്‌ ഷിന്‍ഡേ. ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്താന്‍ നേതൃത്വം നല്‍കിയ ഷിന്‍ഡേ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.

Hot Topics

Related Articles