മഹാത്മാ അയ്യങ്കാളിയുടെ 159-ആമത് ജന്മദിനം ആഘോഷിച്ചു

ഏറ്റുമാനൂർ : സാമൂഹിക പരിഷ്കാർത്താവും അധഃസ്ഥിത ജനവിഭാഗത്തിന്റെ മുന്നണിപോരാളിയുമായിരുന്ന മഹത്മാ അയ്യങ്കാളിയുടെ 159-ആമത് ജന്മദിനം ബിജെപി പട്ടികജാതി മോർച്ച ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ടൌൺ എൻ എസ് എസ് കരയോഗം ഹാളിൽവച്ചു 28-ആം തിയ്യതി ഞായറാഴ്ച ആഘോഷിച്ചു.

Advertisements

പട്ടികജാതി മോർച്ച മണ്ഡലം ഉപാധ്യക്ഷൻ ശ്രീ.സദാശിവൻ എൽ റ്റി യുടെ അധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനം ബിജെപി കോട്ടയം ജില്ലാ ഉപാധ്യക്ഷ സിന്ധു ബി കോതശ്ശേരിൽ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു പ്രവർത്തകർ അയ്യങ്കാളിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാഴ്ച്ഛനയും നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ മഹേഷ്‌ രാഘവൻ ജന്മദിന സന്ദേശം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി സഹസ്ര നാമ അയ്യർ, മണ്ഡലം സെക്രട്ടറി കുഞ്ഞുമോൻ പേരൂർ, ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലർ സുരേഷ് വടക്കേടം പട്ടികജാതി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഷാജിമോൻ. കെ.സി, പട്ടികജാതി മോർച്ച കോട്ടയം ജില്ലാ ഉപാധ്യക്ഷ ഷാമിലിമോൾ ഷാജി,ബിജെപി ഏറ്റുമാനൂർ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ സുരേഷ് നായർ, ജനറൽ സെക്രട്ടറി രാജേഷ് റ്റി ആർ തുടങ്ങിയവർ യോഗത്തിൽ അയ്യങ്കാളിയെ അനുസ്മരിച്ചു സംസാരിച്ചു.

Hot Topics

Related Articles