രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 74- മത് രക്തസാക്ഷിത്വ ദിനാചരണം നടത്തി

വെച്ചൂർ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 74- മത് രക്തസക്ഷിത്വ ദിനാചരണം കോൺഗ്രസ് (ഐ) വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മറ്റി ഓഫീസിൽ സമുചിതമായി ആചരിച്ചു. രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

മണ്ഡലം പ്രസിഡന്റ് വി.ടി.സണ്ണി കൊച്ചുപോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം വൈസ് പ്രസിഡന്റ് പി.ജി.ഷാജി, സംഘടനാ ചുമതലയുള്ള മണ്ഡലം ജനറൽ സെക്രട്ടറി എം.രഘു, റിട്ടേർഡ് എ.ഇഒ പി.എൻ. ശിവൻകുട്ടി, മണ്ഡലം ജനറൽ സെക്രട്ടറി ടി.എം.സുനിൽകുമാർ, നേതാക്കളായ രാധാകൃഷ്ണൻ നായർ, പി.കെ.ടോമി, ഷിബു ജി.നായർ, ജിനോ തൂങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles