കോഴിക്കോട് : മഹാത്മാഗാന്ധിയെ സംരക്ഷിക്കാന്‍ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗോള്‍വാള്‍ക്കര്‍ ഗാന്ധിജിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ 52-ാം ദിവസമാണ് ഗാന്ധിജി വധിക്കപ്പെട്ടത്.
Advertisements
ഗോഡ്സെ ഗാന്ധിജിയെ വധിച്ചത് നിമിത്തം മാത്രം. ഗാന്ധിജിയെ വധിക്കാന്‍ നിരവധി പേര്‍ പരിശീലനം നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം.