തിരുവല്ല : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് യാത്രക്ക് ഇലന്തൂർ ജംഷനിൽ ഏറെ ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്.
പ്രവർത്തകരുടെ ആവേശം അദ്ധ്യക്ഷ പ്രസംഗത്തിലും അഡ്വ. പഴകുളം മധുവിൻ്റെ ഉത്ഘാടന പ്രസംഗത്തിലും തുടർന്ന് യാത്രാ ക്യാപ്റ്റൻ്റെ നന്ദി പ്രസംഗത്തിലുമെല്ലാം നേതാക്കളും ഏറ്റെടുത്തു. നന്ദി പ്രസംഗത്തിന് ശേഷം മടങ്ങിപ്പോകാനായി എഴുന്നേറ്റ ഉത്ഘാടകൻ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു കുരുന്ന് ശബ്ദത്തിലുള്ള ഒരു പ്രസംഗം കേട്ട് ഒരു നിമിഷം ചെവിയോർത്തു. പിന്നീട് പ്രസംഗം കേൾക്കാനായി അദ്ദേഹം അവിടെത്തന്നെ നിൽക്കുകയും പ്രസംഗത്തിനിടക്ക് പ്രസംഗത്തിന് തടസമുണ്ടാക്കാതെ തൻ്റെ കൈവശമുണ്ടായിരുന്ന ഷാൾ പ്രാസംഗികയെ അണിയിക്കുകയും ചെയ്തു. പ്രവത്തകരും വളർന്ന് വരുന്ന തലമുറയുടെ ശബ്ദത്തെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചു. വഴിയാത്രക്കാരും ചെവിയോർത്ത് നിന്ന പ്രസംഗം അവസാനിക്കും മുൻപ് തന്നെ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയും കുട്ടി പ്രാസംഗികക്കടുത്തെത്തി ചേർത്തു പിടിച്ചു. പ്രസംഗം മുഴവൻ കേട്ട ശേഷമാണ് നേതാക്കളെല്ലാം വേദി വിട്ടത്.



കുമ്പഴ തുണ്ടിയിൽ വീട്ടിൽ ഷാജി വർഗീസിൻ്റെയും സോണി എം ഫിലിപ്പിൻ്റെയും മകൾ +2 വിദ്യാർത്ഥിനിയായ അഞ്ജു എസ് തുണ്ടിയിൽ ആണ് ചെറിയ പ്രസംഗത്തിലുടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ താരമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സതീ ദേവി റ്റി.റ്റി. അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ആമുഖ പ്രഭാഷണം നടത്തി.
സ്വഗത സംഘം ചെയർമാനും ഒ.ബി.സി.കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും,കെ.പി.ജിഡി.യുടേയും,ഇവഹർ ബാലമഞ്ചിൻ്റെയും ജില്ലാ ചെയർമാനുമായ കെ.ജി.റെജി കുറ്റ പത്ര സമർപ്പണം നടത്തി,
കെ.പി.സി.സി.ജനറൽ സെക്രട്ടറി പഴകുളം മധു യോഗം ഉദ്ഘാടനം ചെയ്തു.
കെ. പി.സി.സി.മെമ്പർ പി.മോഹൻ രാജ് മുഖ്യ പ്രഭാഷണം നടത്തി.
ജാഥാ ക്യാപ്റ്റർ അഡ്വ.ജബി മേത്തർ മറുപടി പ്രസംഗം നടത്തി.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രജനി പ്രദീപ്,
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ മനോജ്,ശ്രീകലാ റെജി,എസ് .സുധർമ്മ.ഷെറിൻ എം. തോമസ്,ഇന്ദിരാ ജി.വി,രഘു നാഥ്,ജോൺസ് ജോഹന്നാൻ ,സുനിൽ,ഡെയ്സി ലാലു,രഞ്ജി മാത്യു,തുടങ്ങിയവർ പ്രസംഗിച്ചു.