കോട്ടയം : മുകേഷ് എം എൽ എ സ്ഥാനം രാജീവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് മഹിളാകോൺഗ്രസ് പ്രതിഷേധം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ നടനും എം .എൽ. എ യുമായ മുകേഷിനെതിരെ സ്ത്രീ പീഡനത്തിന് കേസ് എടുത്തിട്ടും, പാർട്ടിയും സർക്കാരും സംരക്ഷണത്തിനുണ്ട് എന്ന ബലത്തിൽ ജനാധിപത്യ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണ് എം എൽ എ സ്ഥാനത്തു മുകേഷ് തുടരുന്നത് കൊണ്ട് അർത്ഥമാക്കേണ്ടത് എന്ന് മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ പറഞ്ഞു. സ്ത്രീവിരുദ്ധ സർക്കാരിനെതിരെ ശക്തമായ സമരങ്ങളുമായി മഹിളാ കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ബെറ്റി കൂട്ടിച്ചേർത്തു.
മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാകമ്മിറ്റയുടെ നേതൃത്വത്തിൽ നടത്തിയ പ്രധിഷേധ സമരത്തിലാണ് ഈ കാര്യം സൂചിപ്പിച്ചത്. പ്രതിഷേധ സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ശ്രീ നാട്ടകം സുരേഷ് പ്രേതിഷേധ പരിപാടി ഉദ്ഘടാനം ചെയ്തു. കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു സന്തോഷ്‌കുമാർ ,അന്നമ്മ മാണി ,ബെൻസി ബൈജു ,അനീഷ തങ്കപ്പൻ, ജിഷ രാജപ്പൻ, ശ്രീലേഖാ മണിലാൽ, ജയശ്രീ പ്രേഹ്ലാദൻ,ഷീജ ഹരിദാസ്, ലിസി മണിമല ,മോളികുട്ടി സെബാസ്റ്റ്യൻ ,ലത മുരളി,സവിത ജോമോൻ ,ഷീന ബിനു , ധന്യ ഗിരീഷ്,സാറാമ്മ എബ്രഹാം ,ഡാനി ജോസ് ,പ്രീത ബിജു ,ലിമോൾ കുര്യൻ ,റോസ്ലിൻ ഫിലിപ്പ് തങ്കമ്മ മാർക്കോസ് ,സുജ സ്കറിയ ,സെലീനാമ്മ തോമസ് , ശോശാമ്മ കോശി, അനു എം എ ,സൂസൻ ജോർജ് ,അനു മനീഷ്,ഏലിയാമ്മ എബ്രഹാം, രമാദേവി എന്നിവർ പങ്കെടുത്തു.