കോട്ടയം: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ .ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രയുടെ ഭാഗമായി തയാറാക്കിയ മഹിളാ സാഹസ് ഡയറി കോട്ടയം ഡി.സി.സി. ഓഫീസിൽ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമതി അംഗം കെ.സി ജോസഫ് പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രെട്ടറി ഷാമില ബീഗം മുഖ്യ പ്രഭാഷണം നടത്തി.
ഡി സി സി ജനറൽ സെക്രെട്ടറി യൂജിൻ തോമസ് , ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, ജെസ്സി വർഗീസ് എന്നിവർ പ്രസംഗിച്ചു സാലി മാത്യു ,ജിഷ രാജപ്പൻ ,ഏലിയാമ്മ ആന്റണി ,ഡാനി ജോസ്, ആര്യ ശ്യാം ,ശ്രീകല ഹരി ,ആനി ബിജോയ് , സിനി മാത്യു ,പ്രിയ സജീവ് ,റ്റി .പി ഗംഗാദേവി ,കുമാരി കരുണാകരൻ ,രശ്മി വിജയൻ, ഷീജ ഹരിദാസ് ,ലൈലമ്മ തോമസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജനുവരി നാലിന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന യാത്ര സെപ്തംബർ 30ന് തിരുവനന്തപുരത്തു സമാപിക്കും.മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള 1474 മണ്ഡലങ്ങളിലും മഹിളാ സാഹസ് കേരളയാത്ര എത്തിച്ചേരും .