പരിപ്പ്: പരിപ്പ് മഹാദേവക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗമായി പരിപ്പ് ജംഗ്ഷനിൽ ഇന്ന് വൈകിട്ട് ആറാട്ട് വരവേൽപ്പ് നടക്കും. വൈകിട്ട് കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിലാണ് ആറാട്ട് വരവേൽപ്പ് നടക്കുന്നത്. ദീപക്കാഴ്ച, ഗുരുസ്മരണ, പറവയ്ക്കൽ, നാടൻപാട്ട് എന്നിവയാണ് ആഘോഷപരിപാടികളുടെ ഭാഗമായി നടക്കുക. കെപിഎംഎസ് 2918 അയ്മനം ശാഖയുടെ നേതൃത്വത്തിലാണ് ആറാട്ട് വരവേൽപ്പ് നടക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന നാടൻ പാട്ട് നടക്കും. പാട്ട ചോല കോട്ടയത്തിന്റെ നേതൃത്വത്തിൽ സതീഷ് കൊച്ചുവട്ടയ്ക്കാട്ടിന്റെ നേതൃത്വത്തിലാണ് നാടൻ പാട്ട് നടക്കുക.
Advertisements