മകരവിളക്ക് കാലത്തെ സുരക്ഷ; പോലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ചുമതല ഏറ്റു; പുതിയ സ്‌പെഷ്യല്‍ ഓഫീസര്‍ ബി.കൃഷ്ണകുമാര്‍

പത്തനംതിട്ട: മകരവിളക്ക് കാലത്ത് സന്നിധാനത്തെ വിവിധ ഭാഗങ്ങളിലായി സേവനം അനുഷ്ഠിക്കാനുള്ള പോലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ഞായറാഴ്ച ഉച്ചയ്ക്ക് മുതല്‍ ചുമതല നിര്‍വഹിച്ചുതുടങ്ങി. ശബരിമല സന്നിധാനത്തെ പുതിയ സ്‌പെഷ്യല്‍ ഓഫീസറായി ബി.കൃഷ്ണകുമാര്‍ ചുമതലയേറ്റു. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ്.പിയാണ് അദ്ദേഹം. മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന എല്ലാ അയ്യപ്പഭക്തര്‍ക്കും പരമാവധി സഹായങ്ങള്‍ ചെയ്യുന്നതിന് പോലീസ് പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് പുതിയ ബാച്ചിനെ വലിയ നടപ്പന്തലിലെ ചടങ്ങില്‍ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Advertisements

മകരവിളക്കിനും തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കുമ്പോഴും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാകും. സുരക്ഷിതവും സമാധാനപരവും സുഗമവുമായ തീര്‍ത്ഥാടനം ഉറപ്പാക്കും. എല്ലാ വകുപ്പുകളുടെയും സംയുക്തമായ പ്രവര്‍ത്തനം ഉണ്ടാകുമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്നിധാനത്ത് പുതുതായി ചാര്‍ജെടുത്ത ബാച്ചില്‍ നാല് ഡിവൈ.എസ്.പി.മാര്‍, 10 സി.ഐമാര്‍, 37 എസ്.ഐ, എ.എസ്.ഐമാര്‍, 300 പോലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ആകെ 352 പേരാണ് സന്നിധാനത്തെ ഡ്യൂട്ടിക്ക് മാത്രമായി ചുമതലയേറ്റത്. ആകെ നിലവില്‍ എട്ട് ഡിവൈ.എസ്.പി.മാര്‍, 13 സി.ഐമാര്‍, 58 എസ്.ഐ, എ.എസ്.ഐമാര്‍,581 പോലീസുകാര്‍ എന്നിവര്‍ സന്നിധാനത്തെ ഡ്യൂട്ടിക്കായി ഉണ്ട്. പുതിയ ബാച്ചിന് ജനുവരി 20 വരെയാണ് ഡ്യൂട്ടി. ചടങ്ങില്‍ എ.എസ്.ഓ എന്‍.സുരേഷ്‌കുമാറും മറ്റ് ഉദ്യേഗസ്ഥരും പങ്കെടുത്തു.

Hot Topics

Related Articles