ഇസ്ലാമാബാദ്: വിമാനം വഴി മൊബൈല്‍ ഫോണ്‍ കടത്തിയ സംഭവത്തില്‍ പാകിസ്താൻ ഇന്റർനാഷണല്‍ എയർലൈൻസിലെ എയർഹോസ്റ്റസ് പിടിയില്‍.പി.കെ-264 വിമാനത്തിലെ ജീവനക്കാരിയാണ് കസ്റ്റംസിന്റെ പരിശോധനയ്ക്കിടെ മൊബൈലുമായി പിടിയിലായത്. സംഭവം പാകിസ്താൻ ഇന്റർനാഷണല്‍ എയർലൈൻസിന് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അബുദാബിയില്‍ നിന്നും ലാഹോറിലേക്ക് മടങ്ങിയെത്തിയ വിമാനത്തില്‍ ആയിരുന്നു സംഭവം. വിമാനം ലാഹോറില്‍ എത്തിയതിന് പിന്നാലെ ജീവനക്കാരുടെ ബാഗുകളും സാധങ്ങളും കസ്റ്റംസ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. 12 വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ആയിരുന്നു ജീവനക്കാരിയില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ജീവനക്കാരി എന്നാണ് സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം മൊബൈല്‍ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള രണ്ട് എയർ ഹോസ്റ്റസുമാരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഇപ്പോള്‍ അറസ്റ്റിലായ ജീവനക്കാരിയ്‌ക്കെതിരെ എയർലൈൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലും വിമാനം വഴി മൊബൈല്‍ കടത്തിയ സംഭവത്തില്‍ എയർ ഹോസ്റ്റസ് ലാഹോറില്‍ അറസ്റ്റിലായിരുന്നു.