മല്ലപ്പള്ളി : കാറ്റിൽ വീടിനു സമീപത്തെ മരം വീണ് ഗൃഹനാഥൻമരിച്ചു. കോട്ടാങ്ങൽ മേതലപ്പടി വെള്ളിക്കര വീട്ടിൽ ബേബി ജോസഫ് (62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിൽ വീടിന് പുറകു വശത്തുള്ള മര ങ്ങൾ കടപുഴകി വീടിനു സമീപത്തെ ഷെഡിന് മുകളിൽ വീഴുകയായിരുന്നു.
ഈ സമയം ഷെഡിൽ ഉണ്ടായിരുന്ന ബേബി രക്ഷപ്പെടുന്നതിനായി ഓടി മാറാൻ ശ്രമിക്കവെ മുഖമടിച്ച് വീണതകാമെന്നാണ് നിഗമനം. കമിഴ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യക്ക് അപകടത്തിൽ കാലിന് പരിക്കേറ്റതിനാൽ മണിമലയുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. അപകടം നടക്കുമ്പോൾ ബേബി ഒറ്റക്കായിരുന്നു വീട്ടിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറനേരം ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെതുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മരം വീണ് തകർന്ന ഷെഡിൽ കിടക്കുന്നത് രാത്രി ഏഴരയോടെ കണ്ടെത്തിയത്. മണിമല സ്റ്റാൻറിലെ ടാക്സി ഡ്രൈവറാണ്. പെരുമ്പെട്ടി പൊലിന് സ്ഥലത്തെത്തി മേൽനടപടി സ്വികരിച്ചു. മൃതദേഹം മല്ലപ്പള്ളി സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ജ്യോതി, മക്കൾ മിലൻ (ഹൈദ്രാബാദ്, മെർലിൻ (യു.കെ.).