എറണാകുളം:അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല.ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എംആര്‍ മുരളി അറിയിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണം അരളിപ്പൂ നുള്ളി വായിലിട്ടതിനെ തുടർന്നാണെന്ന് സംശയങ്ങൾ ഉയർന്നിരുന്നു.ക്ഷേത്രനിവേദ്യങ്ങളിൽ നിന്ന് അരളിപ്പൂവിനെ ഒഴിവാക്കണമെന്ന് അഭിപ്രായവും ഉയർന്നു. അരളിയുടെ വേര് മുതൽ പൂവ് വരെ വിഷാംശം അടങ്ങിയതാണെന്നാണ് പല ഫോറെൻസിക് മെഡിസിൻ വിദഗ്ദ്ധരും പറയുന്നുണ്ട് ആധികാരിക റിപ്പോർട്ട് ഇല്ലെങ്കിലും വിവാദങ്ങളുടേയും ആശങ്കയുടേയും പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം.