മള്ളിയൂർ സത്രത്തിൽ ഭക്തജന തിരക്കേറുന്നു : ഞായറാഴ്ച അനുഗ്രഹപ്രഭാഷണവുമായി പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർത്ഥ എത്തും : സന്ധ്യയ്ക്ക് ലക്ഷദീപം

കോട്ടയം : മള്ളിയൂർ ഭഗവതാമൃത സത്ര വേദിയിലേക്ക് ഭക്തജനങ്ങളുടെ തിരക്കേറുന്നു. സത്രം മൂന്നാം ദിനം പിന്നിട്ടതോടെ പുലർച്ചെ മുതൽ ക്ഷേത്രത്തിലേക്കും സത്ര വേദിയിലേക്കുള്ള ഭക്തരുടെ ഒഴുക്കാണ്. അമ്മമാരും കുട്ടികളുമായി എത്തി പാരായണവും പ്രഭാഷണവും കേട്ട് സംതൃപ്തിയോടെ മടങ്ങുന്ന നിരവധി കുടുംബങ്ങളാണ് ഉള്ളത്. പാണ്ഡിത്യത്തിന്റേയും ഭക്തിയുടേയും മൂര്‍ത്തിമദ്ഭാവങ്ങളായ പ്രഭാഷകരാണ് കഴിഞ്ഞ ദിവസങ്ങളിൽ സത്ര വേദിയെ ദീപ്തമാക്കിയത്.

Advertisements

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യ യജ്ഞാചാര്യനായുള്ള സത്രത്തിൽവെണ്മണി രാധാ അന്തർജനം,ഡോ. എം. പ്രസാദ്,വേണു മൂസ്സത്,ഡോ. വിജിത് ശശിധർ,കാഞ്ഞങ്ങാട് നാരായണമൂർത്തി,വെണ്മണി കൃഷ്ണൻ നമ്പൂതിരി തുടങ്ങിയ പ്രഭാഷകരാണ് ഭഗവത് കഥാ കഥനം നടത്തിയത്. ഞായറാഴ്ച സത്ര പുരിയിൽ അനുഗ്രഹപ്രഭാഷണവുമായി പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർത്ഥ എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകുന്നേരം 4 30 നാണ് പ്രഭാഷണം. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ തെക്കേ ഇന്ത്യയിൽ നിന്നും പങ്കെടുത്ത ആത്മീയ ആചാര്യൻ എന്ന നിലയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഞായറാഴ്ച സന്ധ്യയ്ക്ക് സത്ര പുരി ലക്ഷദീപങ്ങളാൽ ജ്വലിക്കും. വൈകുന്നേരം 6.30 നാണ് പരിപാടി. തുടർന്ന് കലാമണ്ഡപത്തിൽ പത്മഭൂഷൺ സുധാരഘുനാഥൻ്റെ സംഗീത സദസ്സ്.ഞായറാഴ്ച പ്രാചേതസ ദക്ഷചരിതം, വൃത്രാസുരചരിതം,ചിത്രകേതുപാഖ്യാനം, നരസിംഹാവതാരം,വര്‍ണാശ്രമധര്‍മങ്ങള്‍ എന്നീ ഭാഗങ്ങളാണ് പ്രധാനമായി പാരായണം ചെയ്തത് പ്രഭാഷണം നിർവഹിക്കുന്നത്. മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി സ്വാമി ശാരദാനന്ദവെണ്മണി കൃഷ്ണൻ നമ്പൂതിരിശ്രീജിത്ത് പണിക്കര്‍ കടുത്തുരുത്തി ആര്‍ വേണുഗോപാല്‍& പ്രൊഫ, ഇന്ദു കെ.എസ്: വൈകിട്ട് വയപ്രം വാസുദേവപ്രസാദ് എന്നിവരാണ് പ്രഭാഷകർ.

Hot Topics

Related Articles