മലങ്കര മണ്ണിലെ ചരിത്ര നിമിഷത്തിന് സാക്ഷിയായി തൂത്തൂട്ടി ധ്യാനകേന്ദ്രം

കോട്ടയം: മലങ്കര മണ്ണിലെ ചരിത്ര നിമിഷത്തിന് സാക്ഷിയായി തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ ധ്യാനകേന്ദ്രം. ആകമാന സുറിയാനി സഭയ്ക്കായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഏഴു റമ്പാന്മാരെ ഒരുമിച്ച് വാഴിച്ച ചരിത്ര നിമിഷങ്ങളിൽ പങ്കെടുത്തത് ആയിരങ്ങൾ. ആദ്യമായിട്ടാണ് മലങ്കരയിൽ എഴുന്നള്ളി വന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഏഴു വൈദികരെ ഒരുമിച്ച് റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തുന്നത്. രാവിലെ എഴിന് പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും റമ്പാൻ സ്ഥാനാരോഹണവും നടന്നു. 

Advertisements

പാത്രിയർക്കൽ ഡെലി​ഗേറ്റുകളായ മോർ പൗട്രോസ് കാസിസ്, മോർ ഓ​ഗേൻ അൽഖൂരി, മോർ കൂറിലോസ് ബാബി, മർക്കോസ് മോർ ക്രിസ്റ്റോഫോറസ്, ഫാ. ജോൺ ഖൗക്കി, ഡീക്കൻ ഏലി സൂഖി, യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറി തോമസ് മോർ തീമോത്തിയോസ്, ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സീനോസ്, സന്ന്യാസ പ്രസ്ഥാനങ്ങളുടെ മെത്രാപ്പോലീത്ത മാത്യൂസ് മോർ തീമോത്തിയോസ്, മറ്റ് മെത്രാപ്പോലീത്താമാരായ എബ്രഹാം മോർ സേവേറിയോസ്, കുറിയാക്കോസ് മോർ ദിയസ്കോറോസ്, ​ഗീവർ​ഗീസ് മോർ അത്താനാസിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, കുറിയാക്കോസ് മോർ തെയോഫീലോസ്, എൽദോ മോർ തീത്തോസ്, മാത്യൂസ് മോർ തേവോദോസിയോസ്, മാത്യൂസ് മോർ അപ്രേം, കുറിയാക്കോസ് മോർ യൗസേബിയോസ്, കുറിയാക്കോസ് മോർ ക്ലീമീസ്, മർക്കോസ് മോർ ക്രിസോസ്റ്റമസ്, ഏലിയാസ് മോർ അത്താനാസിയോസ്, കുറിയാക്കോസ് മോർ ​ഗ്രീ​ഗോറിയോസ്, കുറിയാക്കോസ് മോർ ഈവാനിയോസ്, പൗലോസ് മോർ ഐറേനിയോസ്, യാക്കോബ് മോർ അന്തോണിയോസ്, ഐസക് മോർ ഒസ്താത്തിയോസ്, ഏലിയാസ് മോർ യൂലിയോസ്, തോമസ് മോർ അലക്സന്ത്രയോസ്, മാത്യൂസ് മോർ അന്തീമോസ്, ​ഗീവർ​ഗീസ് മോർ സ്തേഫാനോസ് എന്നിവർ സഹകാർമികത്വം വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ അത്യപൂർവ നിമിഷത്തിന് സാക്ഷികളാകാൻ  വിവിധ സ്ഥലങ്ങളിൽനിന്നുള്ള വിശ്വാസികൾ ധ്യാനകേന്ദ്രത്തിലേക്ക് ഒഴുകിയെത്തി. പ്രഭാത പ്രാർഥന ആരംഭിച്ചപ്പോൾ തന്നെ ദേവാലയത്തിൽ വിശ്വാസികൾ നിറഞ്ഞു തുടങ്ങി. വിശുദ്ധ കുർബാന ആരംഭിച്ചപ്പോൾ പള്ളിയുടെ പരിസരങ്ങളിലും വിശ്വാസികൾ നിറഞ്ഞു. പള്ളിയുടെ പുറത്ത് പ്രത്യേകം ക്രമീകരിച്ച എൽ.ഇ.ഡി. വാളിൽ ശുശ്രൂഷകൾ സംപ്രേഷണം ചെയ്തു. ധ്യാനകേന്ദ്രത്തി​ന്റെ യുട്യൂബിലൂടെയും ഫെയ്സ്ബുക്കിലൂടെയും സ​ഭയുടെ വിവിധ യുട്യൂബ്-ഫെയ്സ്ബുക്ക് പേജുകളിലൂടെയും ശുശ്രൂഷകൾ തൽസമയം സംപ്രേഷണം ചെയ്തു. വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിചേർന്ന വിശ്വാസികൾക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും പോലീസി​ന്റെയും അയർക്കുന്നം ​ഗ്രാമപഞ്ചായത്തി​ന്റെയും നേതൃത്വത്തിൽ ധ്യാനകേന്ദ്രത്തിൽനിന്ന് ഒരുക്കി നൽകി. അയർക്കുന്നം ​ഗ്രാമപഞ്ചായത്തിൽനിന്നുള്ള ഹരിത കർമ്മസേനയുടെ സേവനം ഉണ്ടായിരുന്നു.

Hot Topics

Related Articles