കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഏഴ് മെത്രാപ്പൊലീത്തമാരെ തെരഞ്ഞെടുക്കാനുള്ള മത്സര രംഗത്തേയ്ക്ക് 30 പേർ. അവരെ ഇന്നലെ സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തു വിളിച്ചു വരുത്തി സ്ക്രീനിങ് കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. തൃശൂരില്‍ 10 മുതല്‍ നാലു ദിവസത്തെ ധ്യാന – നേതൃത്വ പരിശീലന – ആരോഗ്യ പരിശോധനാ ക്യാംപില്‍ എത്തിച്ചേരാൻ നിർദേശിച്ചു. ക്യാംപിന് ശേഷം ഏതാനും സ്ഥാനാര്‍ഥികള്‍ പിന്മാറുമെന്നാണ് സൂചന.
സ്ഥാനാര്‍ഥി പട്ടികയില്‍ സഭയുടെ കിഴിലുള്ള പ്രമുഖ ആശ്രമങ്ങളില്‍ നിന്ന് ആരും തന്നെ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. റാന്നി – പെരുനാട് ബഥനി ആശ്രമം, പത്തനാപുരം മൗണ്ട് താബോര്‍ ആശ്രമം, തടാകം ക്രിസ്തു ശിഷ്യാശ്രമം, പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം തുടങ്ങിയ ആശ്രമങ്ങളില്‍ നിന്ന് യോഗ്യരായ സ്ഥാനാര്‍ഥികളില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാ. എബ്രഹാം തോമസ് (പ്രൊഫസര്‍, ഓര്‍ത്തഡോക്സ് സെമിനാരി, സെക്രട്ടറി, എക്യുമെനിക്കല്‍ റിലേഷന്‍സ്), ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ (മാര്‍ ബസേലിയോസ് ദയറ, ഞാലിയാകുഴി), തോമസ് പോള്‍ റമ്പാന്, ഫാ. ഡോ. പി.സി. തോമസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി), ഫാ. അലക്സാണ്ടര്‍ പി. ദാനിയേല്‍ (മാനെജര്‍, വള്ളിക്കാട്ട് ദയറ), ഗീവര്‍ഗീസ് റമ്പാന് കൊച്ചുപറമ്പില്‍, ഫാ. സജി (അട്ടപ്പാടി ആശ്രമം), ഫാ. സഖറിയാ നൈനാന് (മാര്‍ ബസേലിയോസ് ദയറ, ഞാലിയാകുഴി), ഫാ. വര്‍ഗീസ് എബ്രഹാം (കൊരട്ടി അരമന), ഫാ. ബഞ്ചമിന് (മാനെജര്‍, കൂനന്‍കുരിശ് സ്മാരക പള്ളി), ഫാ. എം.സി. കുറിയാക്കോസ് (മാനെജര്‍, വെട്ടിക്കല്‍ ദയറ), ഫിലിപ്പോസ് റമ്പാന് (ജ്യോതിസ് ആശ്രമം, രാജസ്ഥാന്), ഫാ. ഡോ. റെജി ഗീവര്‍ഗീസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി), ഫാ. വിനോദ് ജോര്‍ജ് ആറാട്ടുപുഴ (മാനെജര്‍, പരുമല സെമിനാരി), ഫാ. യാക്കോബ് തോമസ് (മാനെജര്‍, ദേവലോകം അരമന), ഫാ. പി.വൈ. ജസ്സന്‍, ഫാ. വര്‍ഗീസ് പി. ഇടിചാണ്ടി, ബസലേല്‍ റമ്പാന്, ഫാ. എല്‍ദോസ്, ഫാ. റജി അലക്സാണ്ടര്‍, ഫാ. ജോഷി, ഫാ. സാംജി, ഫാ. കുരിയാക്കോസ്, ഫാ. തോമസ് വര്‍ഗീസ്, ഫാ. തോമസ് (കാരുണ്യ, തിരുവനന്തപുരം) തുടങ്ങിയവരാണ് സ്ഥാനാര്‍ഥികള്‍.
ഒരു തരത്തിലുള്ള പ്രചാരണവും അനുവദിക്കില്ലെന്ന് സ്ക്രീനിങ് കമ്മിറ്റിയും മോണിറ്ററിങ് കമ്മിറ്റിയും സ്ഥാനാര്‍ഥികളെ അറിയിച്ചിട്ടുണ്ട്. പ്രചാരണം നടത്തുന്നതായി കണ്ടെത്തിയാല്‍ അയോഗ്യരാക്കും. അസോസിയേഷന് അംഗങ്ങള്‍ക്ക് മാനെജിങ് കമ്മറ്റി തെരഞ്ഞെടുക്കുന്ന 11 പേരുടെ വിശദമായ ബയോഡേറ്റ സഭ നല്‍കും. ഇത് പരിശോധിച്ച് ഏഴുപേരെ തെരഞ്ഞെടുക്കുക എന്നതാണ് നിലപാട്. പരസ്യ പ്രചാരണത്തിന് ആദ്യമായാണ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരി 25ന് എറണാകുളം കോലഞ്ചേരി പള്ളിയിലാണ് മെത്രാന്മാരെ തെരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന് യോഗം ചേരുന്നത്.