അമ്മയിൽ പൊട്ടിത്തെറി: മാല പാര്‍വതി രാജി വച്ചു; കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജിയ്ക്ക്

കൊച്ചി : വിജയ് ബാബു വിഷയത്തില്‍ ‘അമ്മ’യില്‍ പൊട്ടിത്തെറി. സംഘടനയില്‍ നിന്ന് മാല പാര്‍വതി രാജി വച്ചു. ശ്വേതയ്‌ക്കൊപ്പം രാജിസന്നദ്ധത അറിയിച്ച്‌ കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു. പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.

Advertisements

നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാര്‍വതി പറഞ്ഞു. ‘ഏപ്രില്‍ 27ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനമാണ് അട്ടിമറിച്ചത്. തനിക്ക് ഐസി കമ്മിറ്റിയില്‍ ഇരിക്കാന്‍ സാധിക്കില്ല എന്നും ഐസിസി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളും വെള്ളം ചേര്‍ക്കപ്പെടുന്നു എന്നും മാല പാര്‍വതി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയ് ബാബുവിന്റെ കത്ത് എത്തിയത് യോഗത്തിന് തൊട്ടുമുന്‍പാണ്. പുറത്താക്കിയെന്ന നാണക്കേടില്‍ നിന്ന് വിജയ് ബാബുവിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നത്. അധികാരമില്ലാത്ത പദവിയില്‍ തുടരേണ്ടതില്ലെന്ന എന്നും ശ്വേത മേനോനും പറഞ്ഞു. ഭാരവാഹികളില്‍ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ശ്വേത ആരോപിച്ചു.

Hot Topics

Related Articles