മലപ്പുറം: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് വന്നിട്ടും മലപ്പുറത്ത് പ്ലസ് വണ് ലഭിക്കാനാവാതെ പതിനായിരത്തോളം കുട്ടികൾ.സപ്ലിമെന്ററി അലോട്ടമെന്റ് പ്രസിദ്ധീകരിച്ചപ്പോൾ അപേക്ഷിച്ച 16,881 പേരിൽ പ്രവേശനം ലഭിച്ചത് 6999 വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശനത്തിന് അർഹത നേടിയത്. മലബാറിലെ മറ്റു ജില്ലകളിലും സ്ഥിതി മറിച്ചല്ല. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഇന്ന് രാവിലെ മുതൽ നാളെ വൈകിട്ട് വരെ പ്രവേശനം നേടാം.ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റോടുകൂടി മലബാറിലെ സീറ്റ് പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടും എന്നാണ് ഇത്രയും നാള് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു കൊണ്ടിരുന്നത്. എന്നാല് അലോട്ട്മെന്റ് വന്നപ്പോള് കണക്ക് പ്രകാരം 9880 കുട്ടികള്ക്ക് ഇനിയും പ്രവേശനം ലഭിക്കാനുണ്ട്. വെറും 89 മെറിറ്റ് സീറ്റുകൾ മാത്രമാണ് ജില്ലയിൽ ബാക്കിയുള്ളത്.
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിന് മുന്പ് തന്നെ അധിക ബാച്ചുകള് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല് അങ്ങനെ ഒരു നീക്കം സര്ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. നിലവിലെ സ്ഥിതി വെച്ച് മലപ്പുറത്ത് മാത്രം 200ഓളം ബാച്ചുകള് വേണ്ടിവരുമെന്നാണ് സൂചന. മലബാറിലെ മറ്റു ജില്ലകളിലെ അവസ്ഥും ഏറെക്കറേ ഇതു തന്നെയാണ്. പാലക്കാട് 8139 അപേക്ഷകരില് 2643 പേര്ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. 5490 കുട്ടികള് ജില്ലയില് ഇപ്പോഴും പുറത്താണ്. കോഴിക്കോട് അപേക്ഷിച്ച 7192 പേരില് 3342 പേര്ക്കാണ് ഇപ്പോള് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ മലപ്പുറത്തെ പ്രതിസന്ധി പഠിക്കാന് നിയോഗിച്ച രണ്ടംഗ സമിതി കഴിഞ്ഞദിവസം റിപ്പോര്ട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്മേല് മുഖ്യമന്ത്രി അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷം ആകും ബാച്ച് പ്രഖ്യാപനമെന്നാണ് റിപ്പോർട്ട്. അതേസമയം, രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റിന് മുന്നോടിയായെങ്കിലും പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.