മലപ്പുറം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിച്ച്‌ വിദ്യാർത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിച്ച്‌ വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പില്‍പീടിക സ്വദേശി വരിച്ചാലില്‍ വീട്ടില്‍ സി.മുഹമ്മദ് ഹാഷിർ ആണ് മരിച്ചത്. 19 വയസായിരുന്നു.

Advertisements

മേല്‍മുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർത്ഥിയാണ് ഹാഷിർ. രാവിലെ മറ്റൊരു വിദ്യാർത്ഥിക്കെപ്പം കോളേജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല.

Hot Topics

Related Articles