മലപ്പുറം: താനൂരിൽ ഇരുപതിലേറെ ജീവനുകൾ കൊലയ്ക്കു കൊടുത്ത കാലൻ ബോട്ടിന് ലൈസൻസില്ലായിരുന്നതായി കണ്ടെത്തൽ. 20 പേരെ കയറ്റാവുന്ന ബോട്ടിൽ നാൽപ്പതിലധികം ആളുകളെ കുത്തിത്തിരുകിയാണ് ബോട്ട് സഞ്ചരിച്ചിരുന്നത്. ഈ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ ഓട്ടുമ്പ്രം തൂവൽ തീരത്താണ് വിനോദയാത്രാ ബോട്ട് മുങ്ങിയത്.
ഇന്ന് 7.30 ഓടെ യാത്ര തുടങ്ങി അര കിലോമീറ്റർ പിന്നിടുമ്പോഴാണ് ബോട്ട് മുങ്ങിയുള്ള അപകടം ഉണ്ടായത്.
കയറാവുന്നതിനേക്കാൾ കൂടുതൽ ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് സംശയം. ആറ് മണിക്ക് ഇവിടുത്തെ ബോട്ട് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. എന്നാൽ അതിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞത്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. വെളിച്ച കുറവും പ്രതിസന്ധിയായി.
രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. ഇത് ഇപ്പോൾ കരയ്ക്കടുപ്പിച്ചു.
തുടക്കത്തിൽ തന്നെ അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. പുഴയിലുള്ള തിരച്ചിൽ നടക്കുന്നുണ്ട്.
30 ഓളം പേർക്ക് കേറാവുന്ന ബോട്ടിൽ 40 ലധികം പേർ ഉണ്ടായിരുന്നതായി സൂചന. എന്നാൽ
മുഴുവൻ കുട്ടികൾക്കും ടിക്കറ്റ് എടുത്തിരുന്നില്ലാ എന്നതിനാൽ ആകെ യാത്രക്കാരുടെ എണ്ണം കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മരണനിരക്ക് ഇനിയും വർദ്ധിച്ചേക്കുമെന്നാണ് സൂചന.
മരിച്ചവരിൽ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആവായിൽ ബീച്ച് സ്വദേശിനി റസീന കുന്നുമ്മൽ, പട്ടിക്കാട് സ്വദേശി അൻഷിദ്, പട്ടിക്കാട് സ്വദേശി അസീമിന്റെ മകൽ അഫ്ലാഹ്(7), പരപ്പനങ്ങാട് ആലിൽ ബീച്ച് സ്വദേശി ജൽസിമിയ ജാബിർ, സിദ്ധിഖ് ഓലപ്പീടിക(35) മക്കൾ ഫാത്തിമ മിൻഹ(12), ഫൈസാൻ(4) താനൂർ കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥൻ സദറുദ്ദീൻ എന്നിവരുടെ വിവരം ലഭ്യമായിട്ടുണ്ട്.
20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്.
കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ എട്ടു പേർ ചികിത്സയിൽ കഴിയുന്നു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കുട്ടി ചികിത്സയിൽ ഉണ്ട്. രണ്ട് പേർ രക്ഷപ്പെട്ടു.
മരിച്ചവരുടെ മൃതദേഹങ്ങളിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 10 പേരുടെയും, ഒപ്പം ദയ ആശുപത്രിയിൽ 10 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.
മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ഇന്ന് തന്നെ സംഭവ സ്ഥലത്ത് എത്തും.
മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. പേസ്റ്റുമാർട്ടം വേഗത്തിലാക്കി മൃതദേഹങ്ങൾ വിട്ടു നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവരെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തി.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെക്കാൻ തീരുമാനിച്ചു.