മലപ്പുറത്തിന് പിന്നാലെ കണ്ണൂരിലും പീഡനത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി; പെൺകുട്ടിയെ കണ്ടെത്തിയത് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ

തളിപ്പറമ്പ്: മലപ്പുറത്തിനു പിന്നാലെ, കണ്ണൂരിലും പോക്‌സോ കേസ് അതിജീവിതയായ പെൺകുട്ടിയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂരിൽ പീഡനത്തിനിരയായ പെൺകുട്ടിയെ വീട്ടിനകത്താണ്് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് സമാന രീതിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ കണ്ണൂരിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്.

Advertisements

കഴിഞ്ഞവർഷം പീഡനത്തിനിരയായ പെൺകുട്ടിയെയാണ് വീട്ടിനകത്ത് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ് (19) ഇന്നലെ വൈകുന്നേരം വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമൂഹമാധ്യമങ്ങളിൽ ചാറ്റിങ്ങിനിടെ പരിചയപ്പെട്ട ചിലരുടെ പ്രലോഭനത്തിൽ അകപ്പെട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ പെൺകുട്ടി കണ്ണൂരിൽവെച്ച് പീഡനത്തിന് ഇരയായിരുന്നു. ഈ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരം സമുദായശ്മശാനത്തിൽ സംസ്‌ക്കരിക്കും.

Hot Topics

Related Articles