പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ (44) ആണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് 1.30ന് ജുമുഅ നമസ്‌കരിച്ച് പിതാവുമായി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ആക്രമണം നടന്നത്. എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട് കാറുകളിലെത്തിയ സംഘം ബൈക്കില്‍ ഇടിച്ച് വീഴ്ത്തിയ ശേഷം സുബൈറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപ്പുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സുബൈര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണ് എന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. കേരളത്തെ കലാപ ഭൂമി ആക്കാനുളള ശ്രമമാണ് നടക്കുന്നത് എന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.