ചലച്ചിത്ര രംഗത്തെ സ്ത്രീത്വത്തിനെതിരായ അതിക്രമങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ് 

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീത്വത്തിനെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍. സ്ത്രീകളെ അപമാനിച്ചവര്‍ എത്ര ഉന്നതന്മാരായാലും അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം എന്തുകൊണ്ട് വെളിച്ചം കണ്ടില്ല എന്നതിന്റെ ഉത്തരമാണ് ഓരോ ദിവസവും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍. പലരെയും സംരക്ഷിക്കാന്‍ ഔദ്യോഗിക രംഗങ്ങളില്‍ കൃത്യമായ ഇടപെടലുകളും വഴിവിട്ട സ്വാധീനങ്ങളും നടന്നതായി ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സാംസ്‌കാരിക രംഗത്തെ സാമൂഹിക വിരുദ്ധരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണോ വകുപ്പു മന്ത്രി സജി ചെറിയാന് നല്‍കിയിരിക്കുന്ന ചുമതലയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ലോകത്തിനു മുമ്പില്‍ മലയാളികള്‍ നാണംകെട്ട് മുഖം താഴ്‌ത്തേണ്ട  സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കൃത്യവും സത്യസന്ധവുമായ അന്വേഷണം നടന്നാല്‍ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴും. സിനിമ ഉള്‍പ്പെടെ കലാ-സാംസ്‌കാരിക മേഖലകള്‍ സ്ത്രീ പീഡകരുടെയും മയക്കുമരുന്ന് മാഫിയകളുടെയും പിടിയില്‍ നിന്നു മോചിപ്പിച്ച് സ്ത്രീകള്‍ക്ക് മാന്യമായി തൊഴില്‍ ചെയ്യാന്‍ അവസരമൊരുക്കണം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്നും സുനിത നിസാര്‍ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.