കൊച്ചി: പ്രേക്ഷകർ കാത്തിരുന്നപോലെ വിശേഷങ്ങള്‍ പങ്കിട്ടുകൊണ്ട് മാളവിക കൃഷ്ണദാസ് എത്തി. പോസ്റ്റിലൂടെ ജെൻഡർ പറയാഞ്ഞതിനെ കുറിച്ചുള്ള ചർച്ചകള്‍ നടക്കുന്നതിന്റെ ഇടയിലാണ് തന്റെ കുഞ്ഞിന്റെ മുഖം അടക്കം പങ്കുവച്ചുകൊണ്ട് മാളവിക എത്തിയത്. പ്രവചനങ്ങള്‍ പ്രകാരം മാളവികക്ക് പെണ്കുഞ്ഞായിരുക്കും എന്നാണ് ആരാധകർ പറഞ്ഞത്. അത് അക്ഷരം പ്രതി ശരി ആയിരിക്കുകയാണ് ഇപ്പോള്‍. പുതിയ വീഡിയോയില്‍ കുഞ്ഞുവാവയുടെ വരവിനെ കുറിച്ചും ആശുപത്രിയില്‍ നടന്ന സംഭവങ്ങളെ കുറിച്ചുമൊക്കെ സൂചിപ്പിച്ചിരിക്കുകയാണ് താരങ്ങള്‍.
പ്രവചനങ്ങള്‍ ശരിയാണ് പെണ്‍കുഞ്ഞാണ്, സിസേറിയൻ ആയിരുന്നു; ഒക്ടോബർ രണ്ടാം തീയതി ജനനം എന്നാണ് പുതിയ വീഡിയോയില്‍ മാളവിക പറഞ്ഞത്. ആശുപത്രിയില്‍ എത്തിയ ആദ്യദിവസം വലിയ കുഴപ്പമില്ലായിരുന്നു. പിവി ചെയ്യുകയും മറ്റുമൊക്കെ ചെയ്തതിന്റെ വേദനയും അസ്വസ്ഥതയുണ്ടെങ്കിലും ഈ നിമിഷം ആസ്വദിക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നാണ് മാളവിക പറയുന്നത്. എന്നാല്‍ അര്‍ദ്ധരാത്രി ആയതോടുകൂടി നോര്‍മല്‍ ഡെലിവറിക്കുള്ള പൊസിഷനില്‍ നിന്നും കുഞ്ഞ് നേരെ ഓപ്പോസിറ്റ് ആയി തിരിഞ്ഞു. ഇതോടെ സിസേറിയന് ചെയ്യാമെന്ന് തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസവത്തിനുള്ള പെയിന്‍ ഒക്കെ അനുഭവിച്ചതിനുശേഷമാണ് മാളവികയ്ക്ക് സിസേറിയന് വേണമെന്ന് പറയുന്നത്. അങ്ങനെ പിറ്റേന്ന് രാവിലെയായിരിക്കും കുഞ്ഞ് വരികയെന്നും താരങ്ങള്‍ പറഞ്ഞു. എങ്ങനെയായാലും കുഞ്ഞ് ആരോഗ്യത്തോടെ ഉണ്ടാവണമെന്ന് മാത്രമേ തനിക്കുള്ളുവെന്നാണ് മാളവിക പറയുന്നത്. ഒടുവില്‍ ഉച്ചയ്ക്ക് 12 മണിക്ക് താരദമ്ബതിമാര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. മൂന്ന് കിലോയ്ക്ക് മുകളില്‍ ഭാരവും ആരോഗ്യവുമുള്ള കുഞ്ഞാണ് ജനിച്ചത്.
കുഞ്ഞിനെ ആദ്യമായി അച്ഛന് കയ്യിലെടുത്ത് നിമിഷവും കുഞ്ഞിന്റെ മുഖവുമൊക്കെ വീഡിയോയില്‍ കാണിച്ചിരുന്നു. ശേഷം ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോകുന്നതോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്. മാളവികയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഭര്‍ത്താവ് തേജസിന്റെ പിന്തുണയെ കുറിച്ചാണ് എല്ലാവരും അഭിപ്രായം പറഞ്ഞിരിക്കുന്നത്. ആശുപത്രിയില്‍ ഓരോ നിമിഷവും മാളവികയെ ചേര്‍ത്ത് പിടിച്ചും സമാധാനിപ്പിച്ചുമൊക്കെ ഭര്‍ത്താവ് കൂടെ തന്നെ ഉണ്ടായിരുന്നു. സ്നേഹിക്കാനും ഇങ്ങനെ ചേര്‍ത്ത് പിടിക്കാനും ഒരു ഹസ്ബന്‍ഡ് കൂടെ ഉള്ളപ്പോള്‍ എല്ലാം ഹാപ്പി ആയി നടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.