കഴിഞ്ഞ തലമുറയിലെ നിർമാതാക്കളോളം വലിയ ചൂഷകവർഗ്ഗം വേറെ ആരുമില്ല.! നിർമ്മാതാക്കളുടെ ചൂഷണത്തിൻ്റെ കഥകൾ വെളിപ്പെടുത്തി നടി ലക്ഷ്മി

കൊച്ചി : കഴിഞ്ഞദിവസം വലിയതോതില്‍ ശ്രദ്ധ നേടിയ വിഷയമായിരുന്നു നിർമ്മാതാക്കള്‍ സമരത്തിലേക്ക് പോവുകയാണ് എന്ന് അറിയിച്ചുകൊണ്ടുള്ള സുരേഷ് കുമാറിന്റെ വാക്കുകള്‍ പലരും സമരത്തിലേക്ക് പോകുമെന്നും ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ല എന്നും ഒക്കെ ആയിരുന്നു സുരേഷ് പറഞ്ഞത് എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിഷയത്തെക്കുറിച്ച്‌ സെമി ഫയല്‍ എന്ന സിനിമ ഗ്രൂപ്പില്‍ ലക്ഷ്മി എന്ന വ്യക്തിപങ്ക് വയ്ക്കുന്ന ഒരു കുറിപ്പാണ്.ശരിക്കും ഈ ഒരു കുറിപ്പ് ഒരുപാട് കാര്യമുണ്ടെന്ന് പലർക്കും തോന്നുകയും ചെയ്യും അതേപോലെയാണ് ലക്ഷ്മി ഈ കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നത് ലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

Advertisements

ആഹ.. ഇവറ്റകളുടെ കരച്ചില്‍ കേള്‍ക്കാൻ തന്നെ എന്ത് സുഖം.. എന്ത് സംഗീതാത്മകം!
ധ്യാൻ ഒരിക്കല്‍ പറയുകയുണ്ടായി, തട്ടത്തിൻ മറയത്ത് ചെയ്തതിന് ശേഷമാണ് ശ്രീനിവാസൻ സാമ്ബത്തികമായി ഭദ്രമായത് എന്ന്…ഏത് … 30 വർഷമായി തുടരെ ചിത്രങ്ങളില്‍ അഭിനയിച്ചും ഒരുപാട് ഹിറ്റ്‌ ചിത്രങ്ങള്‍ എഴുതിയും സംവിധാനം ചെയ്തും നടന്നിരുന്ന ശ്രീനിവാസന് സാമ്ബത്തിക സുരക്ഷിതത്വമുണ്ടാവാൻ അയാള്‍ സ്വയം ഒരു നിർമാതാവ് ആവേണ്ടി വന്നു!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മമ്മൂട്ടി മോഹൻലാല്‍ തുടങ്ങി പപ്പു, ഒടുവില്‍, മാള, കൊച്ചിൻ ഹനീഫ, KPAC ലളിത,ലോഹിദാദാസ്, ഗിരീഷ് പുത്തഞ്ചേരി, ജോണ്‍സണ്‍ മാഷ് എന്നിങ്ങനെ എത്രയെത്ര ജനപ്രിയ കലാകാരന്മാരെ ഇവരൊക്കെ പിഴിഞ്ഞ് എടുത്തിരിക്കുന്നു.. കഴിഞ്ഞ തലമുറയിലെ നിർമാതാക്കളോളം വലിയ ചൂഷകവർഗ്ഗം വേറെ ആരുമില്ല.!
ഇന്ദ്രൻസിനോടൊക്കെ ചോദിച്ചാലറിയാം,എന്ന് മുതലാണ് ചെയുന്ന ജോലിക്ക് ശമ്ബളംവും ബഹുമാനവും കിട്ടി തുടങ്ങിയത് എന്ന്. ജോലിക്കുള്ള കൂലിയും ആദരവും സെറ്റില്‍ കിട്ടി തുടങ്ങിയത് ഈ പൃഥ്വിരാജും ഫഹദും ദുല്‍ഖറൂമൊക്കെ നിർമാണത്തിലേക്ക് വന്നതിന് ശേഷമാണ്.

പതിറ്റാണ്ടുകള്‍ സിനിമയിലെ കലാകാരന്മാരുടെയും ടെക്‌നീഷന്മാരുടെയും ചോരയും നീരും ഊറ്റിക്കുടിച്ചു പ്രമാണിമാരായ മൊതലാളിമാരുടെ ഇല്ലങ്ങള്‍ ഇന്ന് ചിതലരിച്ചുറഞ്ഞും, കഴുക്കോലൊടിഞ്ഞു ചോർന്നും നാറിയും കിടക്കുകയാണ്.പണ്ടത്തെപ്പോലെ ചൂഷണം ചെയ്യാൻ ആളുകള്‍ നിന്ന് തരുന്നില്ല….ഒരു പട്ടിക്കുഞ്ഞു പോലും ഇപ്പോള്‍ ഗൗനിക്കുന്നില്ല.
” പലരും പ്രൊഡ്യൂസർ ആണ് എന്നും പറഞ്ഞ് ഷർട്ടുമിട്ട് വന്ന് ഇരിക്കുന്നെയൊള്ളും, പലർക്കും നിവർത്തിയില്ല ” സുരേഷ് കുമാറിന്റെ വാക്കുകളാണ്.
സുകൃതക്ഷയം..! അല്ലാണ്ടെന്താ പറയ്യാ!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.